Sorry, you need to enable JavaScript to visit this website.

പി.എം.എ സലാമിനെതിരായ സമസ്തയുടെ കത്ത്; വാലല്ല, തലതന്നെ സാദിഖലി തങ്ങളെ കാണും

കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമിനെതിരായ 21 സമസ്ത പോഷക സംഘടനാ നേതാക്കളുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കാണാൻ സമസ്ത മുശാവറ യോഗത്തിൽ തീരുമാനം.

 സമസ്തയുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞെന്നും തലയുള്ളപ്പോൾ വാലാടുന്നത് ശരിയല്ലെന്നും കഴിഞ്ഞദിവസം സാദിഖലി തങ്ങൾ പ്രതികരിച്ചിരുന്നു. സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണെന്നും സമസ്തയിലെ പല നേതാക്കളുമായും സംസാരിച്ചെങ്കിലും ആരും പരാതി പറഞ്ഞില്ലെന്നും വിവാദങ്ങളിൽ സമയം കളയാൻ ഇല്ലെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
 മലപ്പുറത്തെ പെണ്ണുങ്ങൾ തട്ടമിടാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സി.പി.എം നേതാവിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ, തട്ടം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ വന്നാൽ എല്ലാമായെന്ന് കരുതുന്നവർ സമുദായത്തിലുണ്ടെന്ന' പി.എം.എ സലാമിന്റെ പരാമർശമാണ് സമസ്തയിലെ ചില നേതാക്കളെ ചൊടിപ്പിച്ചത്. പേര് നേരേചൊവ്വേ പറഞ്ഞില്ലെങ്കിലും ഈ പരോക്ഷ വിമർശം സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയാണെന്നാണ് ലീഗ് നേതൃത്വത്തിന് കത്തെഴുതിയ 21 സമസ്ത നേതാക്കളുടെയും വാദം. എന്നാൽ, അതല്ലെന്നാണ് പി.എം.എ സലാമും ലീഗും നൽകുന്ന മറുവാദം.
  എന്തായാലും പി.എം.എ സലാമിന്റെ അപക്വവും തരം താണതുമായ പരാമർശത്തിൽ പ്രതിഷേധം അറിയിക്കണമെന്നു തന്നെയാണ് കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിൽ അഭിപ്രായം ഉയർന്നത്. 'കത്ത് കിട്ടിയില്ലെന്നും പരാതിയുള്ളവർ നേരിൽ പറയണ്ടേ എന്നും തലയുള്ളപ്പോൾ വാലാടേണ്ടെന്നുമുള്ള സാദിഖലി തങ്ങളുടെ പരിഹാസത്തെ തുടർന്നാണ് തലയെടുപ്പുള്ള മുതിർന്ന മുശാവറ അംഗങ്ങളെ തന്നെ അയക്കാൻ തീരുമാനിച്ചതെന്നുമാണ് വിവരം.

പോഷക സംഘടനാ നേതാക്കളെ കുറിച്ചുള്ള പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവനയിലും സമസ്തയിലെ പലർക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാൽ ബന്ധം വഷളാകുന്നിടത്തേക്ക് കാര്യങ്ങൾ പോകരുതെന്നും പറയുന്നു. കത്തിൽ ഒപ്പിട്ട ചിലരെങ്കിലും സമസ്തയ്ക്ക്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇടക്കിടെ തലവേദനയുണ്ടാക്കുന്നവരാണെങ്കിലും സമസ്തയുടെ വിദ്യാർത്ഥി യുവജന നേതാക്കളെ പൊതുവിൽ അപഹസിക്കുംവിധത്തിലായിപ്പോയി സാദിഖലി തങ്ങളുടെ പരാമർശമെന്നും പറയുന്നു. എന്നാൽ, 21 നേതാക്കൾ ഒപ്പിട്ടുനൽകിയ കത്തിൽ പല പോഷക സംഘടന നേതാക്കളെയും അറിയിക്കാതിരുന്നത് മനപ്പൂർവ്വമാണെന്നും ഇത് ശരിയായില്ലെന്നും അത്തരം വിഭാഗീയ നീക്കങ്ങൾ തെറ്റാണെന്നും വിമർശങ്ങളുണ്ട്.

Latest News