പല്‍വാള്‍- ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് വധശിക്ഷ. ഹരിയാനയിലെ പല്‍വാളിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു 10 ലക്ഷം രൂപ കൈമാറാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. 2020 ഒക്ടോബറിലാ വനിതാ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കിയത്. 15 വയസ്സായിരുന്നു ആ സമയത്തു പെണ്‍കുട്ടിയുടെ പ്രായം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പിന്നീട് പതിനാറാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎന്‍എയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വര്‍ഷം പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. കുഞ്ഞിനെ നിലവില്‍ ഒരു എന്‍ജിഒ ദത്തെടുത്തിരിക്കുകയാണ്.