Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കും മോഡിക്കും നന്ദി പറഞ്ഞ് ഇസ്രായില്‍, ഇന്ത്യയുടെ പിന്തുണ എക്‌സില്‍ ട്രാന്‍ഡായി

ന്യൂദല്‍ഹി- ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞ ഇസ്രായില്‍. 'ഇന്ത്യ ഇസ്രായിലിനൊപ്പം എന്ന ഹാഷ്ടാഗ്
എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) ട്രെന്‍ഡായി. ഇസ്രായില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഡിപ്ലോമസി ടീമാണ് അതിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ 'നന്ദി ഇന്ത്യ' എന്ന പോസ്റ്റും എക്‌സ് ട്രെന്‍ഡിംഗില്‍ 'ഇന്ത്യ ഇസ്രയേലിനൊപ്പമാണ്' എന്ന് കാണിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തു.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇസ്രായിലിനൊപ്പം' എന്ന ഹാഷ്ടാഗ് ട്രെന്‍ഡായത്.  ശനിയാഴ്ച ഹമാസ് നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 300 ഇസ്രായിലികള്‍ കൊല്ലപ്പെട്ടു. അതേസമയം ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ 230 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇന്ത്യയുടെ  പ്രാര്‍ത്ഥനകള്‍ ഇസ്രായില്‍ ജനത്‌ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

'ഇസ്രായിലിലെ ഭീകരാക്രമണങ്ങളുടെ വാര്‍ത്തയില്‍ ഞെട്ടിപ്പോയി. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം ഉണ്ട്. ഈ ദുഷ്‌കരമായ സമയത്തും ഞങ്ങള്‍ ഇസ്രായിലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു- പ്രധാനമന്ത്രി മോഡി പറഞ്ഞു.
ഇന്ത്യയുടെ ധാര്‍മ്മിക പിന്തുണ വളരെയധികം വിലമതിക്കുന്നുവെന്നും ഇസ്രായില്‍  വിജയിക്കുമെന്നും എക്‌സില്‍ പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി,ഇന്ത്യയിലെ ഇസ്രായില്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍ പറഞ്ഞു.

 

Latest News