ബെംഗളൂരു - ബെംഗളൂരു മെട്രോ ട്രെയിൻ കോച്ചിനുള്ളിൽ ഇരുന്ന് ഗോപി മഞ്ചൂരി കഴിച്ച യുവാവിന് പിഴയിട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ. 500 രൂപയാണ് യാത്രക്കാരനിൽനിന്ന് പിഴ ഈടാക്കിയത്. ഇതാദ്യമായാണ് മെട്രോ കോച്ചിലിരുന്ന് ഭക്ഷണം കഴിച്ചതിന് ബി.എം.ആർ.സി.എൽ പിഴയീടാക്കുന്നത്.
മെട്രോ ട്രെയ്നിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, ആരിൽനിന്നും ബി.എം.ആർ കോർപ്പറേഷൻ ഇതുവരെയും പിഴയീടാക്കിയിരുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ, ഗോപി മഞ്ചൂരി കഴിച്ച യാത്രക്കാരൻ തന്റെ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് ഇയാൾക്ക് വിനയായത്. ഇത് സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് പിഴയീടാക്കാൻ അധികൃതർ തീരുമാനിച്ചത്. ശേഷം സി.സി.ടി.വി ദൃശ്യം പരിശോധിച്ച് നിയമം ലംഘിച്ചയാളെ തിരിച്ചറിയുകയും ജയനഗർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിക്കുകയുമായിരുന്നു.
500 രൂപ പിഴ ഒടുക്കിയതിന് പുറമെ, തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് പോലീസിന് ഇയാൾ ഉറപ്പും നല്കി. ജയനഗറിലെ ഒരു ജ്വല്ലറി ഷോപ്പിലെ ജീവനക്കാരനാണ് യുവാവ്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)