കൊച്ചി- കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്ത് ഒന്‍പത് ദിവസത്തില്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ അന്‍പതു കോടി കവിഞ്ഞു. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് എല്ലായിടത്തും.
കേരളത്തില്‍ ആദ്യ ദിനം 167 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യര്‍ഥന പ്രകാരം 300ല്‍പരം സ്‌ക്രീനുകളിലാണ് ഇപ്പോള്‍ കണ്ണൂര്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാം വാരത്തിലും ഹൗസ്ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്.
കലാമൂല്യമുള്ളതും മികവുറ്റതുമായ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ് ആണ്. റോണിയും ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പൊള്‍, ധ്രുവന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.