അബുദാബി- തങ്കത്തില്‍ നിര്‍മിച്ച സൈക്കിള്‍ ദുബായില്‍ വില്‍പനക്ക്. വലി 15 ലക്ഷം ദിര്‍ഹം. ഏകദേശം 3,39,77,348 ഇന്ത്യന്‍ രൂപയാകും.
സൗദി അറേബ്യ ആസ്ഥാനമായുള്ള അല്‍ റൊമൈസാന്‍ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറിയുടെ ദുബായ് ശാഖയാണ് ഷാര്‍ജയില്‍ നടന്ന വാച്ച് ആന്റ് ജ്വല്ലറി മിഡില്‍ ഈസ്റ്റ് ഷോയുടെ 52ാമത് എഡിഷനില്‍ 24 കാരറ്റില്‍ നിര്‍മിച്ച സ്വര്‍ണ സൈക്കിള്‍ പ്രദര്‍ശിപ്പിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
24 കാരറ്റ് സ്വര്‍ണ്ണ ഷീറ്റുകള്‍ ഉപയോഗിച്ചിരിക്കുന്ന സൈക്കിളില്‍ നാല് കിലോ സ്വര്‍ണമാണുള്ളത്. ബ്രിട്ടീഷ് റേസിംഗ് സൈക്കിളിന്റെ തൂക്കം ഏഴു കിലോയുണ്ട്.
ഡ്രാപ്പ് ഹാന്‍ഡില്‍ബാറുകള്‍, വീല്‍ സ്‌റ്റേകള്‍, ഗിയര്‍ ചെയിന്‍ റിഡ്ജുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഘടനയിലും അല്‍ റൊമൈസന്റെ വിദഗ്ധര്‍ 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ചതിനാല്‍ ഇത് ശരിക്കും തിളങ്ങുന്നുണ്ട്.
രൂപകല്പനക്കും തയറാക്കുന്നതിനും 20 ജീവനക്കാര്‍ ഏകദേശം ആറ് മാസമെടുത്തുവെന്ന് അല്‍ റൊമൈസന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മുഹമ്മദ് അബ്ബാസി ഖലീജ് ടൈംസിനോട് പറഞ്ഞു.
സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ വരെ 52ാം പതിപ്പ് പ്രദര്‍ശനത്തില്‍ 500ലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ക്കൊപ്പമാണ് സ്വര്‍ണ സൈക്കിള്‍ പ്രദര്‍ശിപ്പിച്ചത്.