കൂടുതൽ 'ഊർജ്വസ്വലനായ ചെറുപ്പക്കാരനാ'യുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മിലിറ്ററി ജാക്കറ്റ് ധരിച്ച് കറുത്ത കൂളിംഗ് ഗ്ലാസ് അണിഞ്ഞ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ചിരിച്ച് സന്തോഷത്തോടെ പുത്തേക്ക് വരുന്ന മമ്മൂക്കയുടെ ചിത്രം. ഒപ്പം ഭാര്യ സുലുവും, സുഹൃത്തും നടനും സംവിധായകനുമായ രമേശ് പിഷാരടിയുമുണ്ട്.
പുതിയ സിനിമക്കായുള്ള മേക്കോവറിന്റെ ഭാഗമാണോ ഇപ്പോഴത്തെ രൂപമെന്ന് വ്യക്തമല്ല. കഴഞ്ഞയാഴ്ച റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് തീയറ്ററുകളിൽ വലിയ ആരവം സൃഷ്ടിച്ച് മുന്നേറുകയാണ്.