Sorry, you need to enable JavaScript to visit this website.

ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി- നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ജെല്ലിക്കെട്ട്,സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ചുരുളി തുടങ്ങി സുലൈഖ മന്‍സില്‍ വരെ 6 സിനിമകള്‍ ഇതുവരെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്.

ഏറെ കൗതുകമുണര്‍ത്തുന്ന 'അഞ്ചക്കള്ളകോക്കാ'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെ വേഗം ശ്രദ്ധേയമാകുകയാണ്. പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഉല്ലാസ് ചെമ്പന്‍ അവതരിപ്പിക്കുന്നത്.ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എ ആന്‍ഡ് എച് എസ് പ്രോഡക്ഷനാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍
സംവിധായകന്‍ ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍മോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റീലീസിന് തയാറെടുക്കുകയാണ്.

 

Latest News