Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശിയുമായി പോലീസ് ഒമ്പത് മണിക്കൂര്‍ സംസാരിച്ചു, പണം വാങ്ങിയത് അഖില്‍ മാത്യു തന്നെയെന്ന് ഹരിദാസൻ

അഖില്‍.പി.മാത്യു

മലപ്പുറം-അരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി അരോപണം ഉന്നയിച്ച പരാതിക്കാരനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.ആരോഗ്യ വകുപ്പിന് കീഴിലെ ആയുഷ് മിഷനിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഖില്‍.പി.മാത്യു കൈക്കൂലി വാങ്ങിയെന്ന ആരോപണമുന്നയിച്ച മലപ്പുറം സ്വദേശി കാവില്‍ അതികാരംകുന്നത്ത് കുമ്മാളി ഹരിദാസനില്‍ നിന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് എസ്.ഐ.ഷെഫിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.ഒമ്പതു മണിക്കൂര്‍ ഹരിദാസനുമായി പോലീസ് സംസാരിച്ചു.ആരോഗ്യ വകുപ്പില്‍ ജോലി നല്‍കാന്‍ ആരോഗ്യമന്ത്രിയുടെ പേഴ്്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് ഹരിദാസന്‍ ആരോപിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയത് അഖില്‍ മാത്യു തന്നെയെന്ന് ഹരിദാസ് മൊഴി നില്‍കി. ഫോണ്‍ രേഖകള്‍ സഹിതം പോലീസിന് കൈമാറിയെന്ന് ഹരിദാസ് പറഞ്ഞു.ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടിലെത്തി മൊഴി എടുത്തത്. രാവിലെ 9.30 ഓടെ ആരംഭിച്ച മെഴി എടുക്കല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്നു.ഹരിദാസന്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പുറത്തിറങ്ങിയ പോലീസ് പറഞ്ഞു. തെളിവുകളും ഫോണ്‍ രേഖകളും കൈമാറിയിട്ടുണ്ടന്നും പരിശോധിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്.ഐ ഷെഫീന്‍ പറഞ്ഞു. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരന്‍ ഹരിദാസ് പറഞ്ഞു.അഖില്‍ മാത്യുവിന്റെ ഫോട്ടോ അഖില്‍ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയത് അഖില്‍ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നതായും ഹരിദാസന്‍ പറഞ്ഞു. ഫോണ്‍ രേഖകളും വാട്‌സ്ആപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. നിയമനത്തിന് പണം ആവശ്യപ്പെട്ടെന്ന വിവരം ആരോഗ്യ മന്ത്രിയെ അറിയിക്കാന്‍ ചുമതലപ്പെടുത്തിയ കെ.പി.ബാസിതിനെ കുറിച്ച് പോലീസ് ചോദിച്ചതായും ഹരിദാസ് പറഞ്ഞു.ഹരിദാസന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും ഫോണ്‍ രേഖകള്‍ കൈമാറിയിട്ടുണ്ടന്നും എസ്.ഐ ഷെഫിന്‍ പറഞ്ഞു.

 

Latest News