Sorry, you need to enable JavaScript to visit this website.

ഹിന്ദു സംഘടന പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; 100 കോടി ആവശ്യപ്പെട്ട് മേനക ഗാന്ധിക്ക് നോട്ടീസ്

ന്യൂദല്‍ഹി- ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന ഹിന്ദു മതസംഘമായ ഇസ്‌കോണ്‍ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നതെന്ന മേനക ഗാന്ധിയുടെ പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസ്.  
വിവാദപരാമര്‍ശത്തില്‍ ബിജെപി നേതാവായ മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇസ്‌കോണ്‍ നോട്ടിസയച്ചത്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സംഘടനയുടെ ലോകമാകെയുള്ള പ്രവര്‍ത്തകരെ മേനകയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ഇസ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി നേതാവിന്റെ പരാമര്‍ശം ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അപകീര്‍ത്തികരവും ദുരുദ്ദേശ്യത്തോടെയുമുള്ളതാണ് ഇത്തരം ആരോപണങ്ങള്‍. ഇസ്‌കോണിനെതിരായ  പരാമര്‍ശത്തില്‍ മേനക ഗാന്ധിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞങ്ങള്‍ നോട്ടിസ് അയച്ചിരിക്കയാണ്- ഇസ്‌കോണ്‍  വൈസ് പ്രസിഡന്റ് രാധാരമണ്‍ ദാസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലുള്ള ഇസ്‌കോണിന്റെ അനന്ത്പുര്‍ ഗോശാല സന്ദര്‍ശിച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയിയോയിലാണ് മേനക ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.  ഗോശാലയില്‍ പാല്‍നല്‍കുന്ന പശുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കറവ വറ്റിയ പശുക്കള്‍ ഇല്ലായിരുന്നുവെന്നും അവയെ വിറ്റതാകാമെന്നുമാണ് മേനകാ ഗാന്ധി പറഞ്ഞത്. ഗോശാലകള്‍ സ്ഥാപിക്കാന്‍ ഭൂമിയടക്കം കേന്ദ്ര സര്‍ക്കാരില്‍നിന്ന്  വലിയ സഹായം ലഭിക്കുന്ന ഇസ്‌കോണ്‍ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

 

Latest News