Sorry, you need to enable JavaScript to visit this website.

ചോരയൊലിപ്പിച്ച പെണ്‍കുട്ടിയെ ആട്ടിപ്പായിച്ചു; സഹായം നിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കും

ഉജ്ജയിന്‍- മധ്യപ്രദേശിലെ ഉജ്ജയിനില്‍ പീഡനത്തിനിരയായ 12 വയസുകാരിക്ക് സഹായം നിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. പോക്‌സോ നിയമ പ്രകാരമായിരിക്കും കേസെടുക്കുക. കുട്ടിയെ നേരിട്ട് കണ്ടിട്ടും പോലീസിനെ വിവരം അറിയിക്കാതിരുന്ന ഒരു ഓട്ടോ െ്രെഡവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉജ്ജയിനിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ജയന്ത് സിങ് റാത്തോഡ് പറഞ്ഞു.

രാകേഷ് മാളവ്യ എന്ന ഓട്ടോ െ്രെഡവറെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയെ ഇയാള്‍ വാഹനത്തില്‍ കയറ്റിയിരുന്നു. സീറ്റില്‍ രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് അയാള്‍ പോലീസിനെ അറിയിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് വ്യക്തമായത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടിയെ സഹായിക്കാത്ത കൂടുതല്‍ ആളുകളെ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പെണ്‍കുട്ടിയെ ഒരാള്‍ ഓടിച്ചുവിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇയാളെയും മറ്റ് പ്രദേശവാസികളെയും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു.  പ്രദേശവാസികള്‍ നല്‍കിയ 120 രൂപ കുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്നു. വഴിയില്‍ ഒരു ടോള്‍ ബൂത്ത് കടന്നാണ് കുട്ടി വന്നത്. അവിടെയുള്ള ജീവനക്കാര്‍ പണവും കുറച്ച് വസ്ത്രങ്ങളും കുട്ടിക്ക് നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു.

സംഭവത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ഭരത് സോണി എന്നയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 700 ഓളം സിസിടിവി ഫീഡുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് വിപുലമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Latest News