കൊച്ചി- 'ഞാനും പിന്നൊരു ഞാനും' എന്ന തന്റെ പുതിയ ചിത്രം ഒരു ലക്ഷത്തിലധികം പേരാണ് കട്ട് കണ്ടതെന്നും ഇതിലൂടെ 70 ലക്ഷം രൂപയെങ്കിലും തനിക്ക് നഷ്ടപ്പെട്ടെന്നും സംവിധായകന്‍ രാജസേനന്‍.
മുമ്പ് സിനിമ ഇല്ലാതിരുന്ന കാലത്ത് പച്ചരി കഴിച്ച അനുഭവം തനിക്കുണ്ട്. അതുകൊണ്ട് രണ്ട് അഭ്യര്‍ഥനകളാണ് എനിക്കുള്ളത്. ഒന്ന്, 'ഞാനും പിന്നൊരു ഞാനും' സിനിമ ഒടിടിയില്‍ നിന്നുതന്നെ കാണണം. 200 രൂപയല്ലേ ഉള്ളൂ. രണ്ട്, എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്. വല്ലപ്പോഴുമൊക്കെ അങ്ങോട്ടും ഇറങ്ങണം. സനിമ ഇല്ലായിരുന്നപ്പോള്‍ പച്ചരി കഴിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് പറയുന്നതാണ് -രാജ സേനന്‍ പറഞ്ഞു.
ഞാനും പിന്നൊരു ഞാനും സിനിമയുടെ പ്രമോഷനായി സാരിയും ആഭരണങ്ങളുമണിഞ്ഞ് സ്ത്രീവേഷത്തില്‍ രാജസേനന്‍ തിയറ്ററുകളിലെത്തിയത് അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന രാജസേനന്‍ സിനിമയ്ക്ക് തൊട്ടു മുന്‍പ് ബിജെപി ബന്ധവും ഉപേക്ഷിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)