കേരള മാപ്പിള കലാ അക്കാദമിയുടെ ജിദ്ദാ ചാപ്റ്റർ മമ്മാലിക്കും ഹസീനാബീഗത്തിനും സ്വീകരണം നൽകുകയും ഇരുവരേയും ആദരിക്കുകയും ചെയ്തു.
ഹസൻ കൊണ്ടോട്ടിയുടെ ആതിഥേയത്വത്തിൽ ഇരുവരുടേയും ഗാനമേളയ്ക്കും ഉപഹാര സമർപ്പണത്തിനും അരങ്ങൊരുങ്ങി. മുംതാസ് അബ്ദൂറഹിമാൻ, സോഫിയ സുനിൽ എന്നിവരും ഗാനങ്ങളാലപിച്ചു. ഇശലിമ്പം എന്ന സംഗീതവിരുന്ന് മുസാഫിർ ഉദ്ഘാടനം ചെയ്തു. മമ്മാലിക്ക് കെ.എൻ.എ ലത്തീഫ്, ഹസീനാ ബീഗത്തിന് മുഷ്ത്താഖ് മധുവായ് എന്നിവർ മെമന്റോ നൽകി. കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഷിബു തിരുവനന്തപുരം, നസീർ വാവക്കുഞ്ഞ്, സീതി കൊളക്കാടൻ, അബ്ദുല്ല മുക്കണ്ണി, വി.പി മുസ്തഫ, അക്ബർ (അക്വ വാട്ടർ), ഗഫൂർ ചാലിൽ, കബീർ മക്ക, സലീനാ മുസാഫിർ,
അഷ്‌റഫ് വലിയോറ, കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് അസോസിയേഷൻ സാരഥികളായ മൻസൂർ ഫറോക്ക്, അഷ്‌റഫ് കോഴിക്കോട്, മജീദ് മൂഴിക്കൽ, സാലെഹ്, സാബിത്ത് വയനാട് (അബീർ മെഡിക്കൽ ഗ്രൂപ്പ്), മാപ്പിള കലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഊഫ് തിരൂരങ്ങാടി, നിസാർ മടവൂർ, അബ്ദുറഹിമാൻ, മുഹമ്മദ് പെരുമ്പിലായ്, റഹ്മത്ത് അലി, മൻസൂർ ഒഴുകൂർ, ഇല്യാസ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.