Sorry, you need to enable JavaScript to visit this website.

വീട്ടില്‍ ചാർജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

നാസിക്- ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണിനു സമീപം ഒരു കുപ്പി ഡിയോഡറന്റുമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം.

സമീപത്തെ എല്ലാ ജനാലകളും സ്‌ഫോടനത്തില്‍ തകര്‍ന്നതിനു പുറമെ, പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ വിന്‍ഡോകളും തകര്‍ന്നു.  നാസിക്കിലെ സിഡ്‌കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.  ഫോണിന്റെ തൊട്ടടുത്ത് ഡിയോഡറന്റ് കുപ്പി ഉണ്ടായിരുന്നതാണ് തീ കൂടുതല്‍ പടരാന്‍ കാരണം. കുപ്പിയില്‍ തീ പിടിക്കുകയും  വലിയ സ്‌ഫോടനത്തിന് കാരണമാവുകയും ചെയ്തു.
സ്‌ഫോടനത്തില്‍ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും തകരുക മാത്രമല്ല വീടിനു ചുറ്റുമുള്ള മറ്റുവീടുകളിലേയും ജനാലകളും തകര്‍ന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അസാധാരണമാംവിധം ശക്തമായ സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കേടുപാടുകള്‍ സംഭവിച്ച ഫര്‍ണിച്ചറുകളും ജനാലകളും കാണിക്കുന്ന വീഡിയോകള്‍ പ്രചരിച്ചു.

 

Latest News