ന്യൂദല്‍ഹി- ഭൂമിയടക്കം സര്‍ക്കാരിന്റെ ആനൂകുല്യങ്ങള്‍ വാങ്ങി ഗോ ശാലകള്‍ സ്ഥാപിക്കുന്ന മതസംഘം പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന ബിജെപി എംപി മേനക ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍).
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വഞ്ചകര്‍ ഇസ്‌കോണ്‍ ആണെന്നും അവര്‍ ഗോശാലകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരില്‍ നിന്ന് വിശാലമായ ഭൂമി ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ നേടിക്കൊണ്ടാണെന്നുമുള്ള മേനക ഗാന്ധിയുടെ വീഡിയോ വൈറലായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
താന്‍ അടുത്തിടെ അവരുടെ അനന്ത്പൂര്‍ ഗോശാല സന്ദര്‍ശിച്ചുവെന്നും കറവ വറ്റിയ പശുവോ പശുക്കിടാവോ ഇല്ലായിരുന്നുവെന്നും എല്ലാം കറവപ്പശുക്കളായിരുന്നുവെന്നും അവര്‍ പറഞ്ഞു. ബാക്കിയെല്ലാം വിറ്റുപോയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്‌കോണ്‍ അതിന്റെ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മേനക ഗാന്ധി ആരോപിച്ചു.
അടിസ്ഥാനമില്ലാത്ത, തെറ്റായ വിവരങ്ങളെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ശേഷം ഇസ്‌കോണിന്റെ പ്രതികരണം. നൂറുകണക്കിന് പശുക്കള്‍ക്കും കാളകള്‍ക്കും സംരക്ഷണം നല്‍കിക്കൊണ്ട് 60ലധികം ഗോശാലകള്‍ നടത്തുന്നുണ്ടെന്ന് ഇസ്‌കോണ്‍ അവകാശപ്പെട്ടു.
അനന്തപൂര്‍ ഗോശാലയെക്കുറിച്ച് ഒരു മൃഗ ഡോക്ടറുടെ കത്തും പ്രാദേശിക എംപിയുടെയും എംഎല്‍എയുടെയും വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളും വീഡിയോയും ഇസ്‌കോണ്‍ പങ്കുവെച്ചു. പശുക്കളെയും കാളകളെയും അവയുടെ ജീവിതകാലം മുഴുവന്‍ പരിപാലിക്കുന്നുണ്ടെന്നും ആരോപിക്കപ്പെടുന്നതുപോലെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നില്ലെന്നും
ഇസ്‌കോണ്‍ ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ യുധിഷ്ഠിര്‍ ഗോവിന്ദ ദാസ അവകാശപ്പെട്ടു.