മുംബൈ- ജനപ്രിയ നടന്മാരില്‍ ഒരാളെന്നതിലുപരി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ മികച്ച ചിത്രകാരന്‍ കൂടിയാണ്. ചിത്രകലയോടുള്ള സല്‍മാന്‍ ഖാന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാം.
താരത്തിന്റെ പന്‍വേലിലെ വീട്ടില്‍ ചിത്രങ്ങളുടെ ഒരു വലിയ ശേഖരം സൂക്ഷിച്ചിട്ടുണ്ട്. വരയ്ക്കുന്നതെല്ലാം ശ്രദ്ധ ആകര്‍ഷിക്കുകയും വിറ്റു പോകുകയും ചെയ്യുന്നുണ്ട്. ചിത്രങ്ങള്‍ ലക്ഷങ്ങള്‍ക്കും കോടികള്‍ക്കും വിറ്റുപോയിട്ടുണ്ട്.
വ്യതിരിക്തമായ സര്‍ഗ്ഗാത്മകതയെ പ്രതിഫലിപ്പിക്കുന്നതാണ് സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍. നിറങ്ങളുടെ മിശ്രണം ആധുനിക സങ്കേതങ്ങള്‍ വരെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു.
സഹോദരി അര്‍പ്പിത ഖാനും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയ്ക്കും സമ്മാനിച്ച ഖുര്‍ആനിലെ വാക്യങ്ങളുടെ മനോഹരമായ കലാസൃഷ്ടി ഇന്റര്‍നെറ്റില്‍ വൈറലായി. അവര്‍ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയപ്പോള്‍ ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയുഷ് ശര്‍മ ഇക്കാര്യം പങ്കുവെച്ചു. സ്വീകരണമുറിയിലെ ചുവരുകളിലൊന്നില്‍ വലിയ കലാസൃഷ്ടി ആവശ്യമായി വന്നപ്പോള്‍ താരദമ്പതികള്‍ സല്‍മാന്‍ ഖാന്‍ തന്നെ ചെയ്ത ഒരു കലാസൃഷ്ടി തങ്ങള്‍ക്ക് സമ്മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇത് സല്‍മാന്‍ ഭായിയുടേതന്നെ ഒരു കലാസൃഷ്ടിയാണ്. ഈ ഭാഗം ആയത്തുല്‍ കുര്‍സിയാണ്. മറ്റുള്ളത് നമസ്‌കാരത്തിന്റെ വ്യത്യസ്ത പോസുകളും. ഞങ്ങള്‍ വീട് പണിയുമ്പോള്‍ ഭിത്തിയില്‍) ഒരു വലിയ കലാസൃഷ്ടി വേണമെന്ന് ആഗ്രഹിച്ചു. എനിക്ക് വളരെയധികം ഊര്‍ജ്ജം പകരുന്ന എന്തെങ്കിലും വേണമെന്ന് പറഞ്ഞാണ് ഞാന്‍ സല്‍മാന്‍ ഖാനോട് അഭ്യര്‍ത്ഥിച്ചത്. ഞങ്ങള്‍ക്കായി ഇത് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അവന്‍ ഞങ്ങള്‍ക്ക് ഇത് സമ്മാനിച്ചു. വീടിന് അനുഗ്രഹമായി അത് ആയത്തുല്‍ കുര്‍സി- ചിത്രത്തിന്റെ വിശദീകരിച്ചുകൊണ്ട് ആയുഷ് പറഞ്ഞു.