ന്യൂദൽഹി- ദൽഹി മെട്രോ കോച്ചിൽ ഒരാൾ ബീഡി കത്തിച്ച് വലിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. . മെട്രോയിൽ സിഗരറ്റോ ബീഡിയോ കത്തിക്കുന്നത് അനുവദനീയമല്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരാൾ മെട്രോ കമ്പാർട്ടുമെന്റിൽ സുഖമായി ഇരുന്നു ബീഡി കത്തിച്ച് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. തുടക്കത്തിൽ, സഹയാത്രികർ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ക്ലിപ്പിന്റെ അവസാനം ഒരു യാത്രക്കാരൻ ഇടപെട്ട് പുകവലിക്കാരനോട് ഇത് അനുവദനീയമല്ലെന്ന് പറയുന്നുണ്ട്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇത്തരം നടപടികൾ കണ്ടുപടിക്കാനും നടപടികൾ ഊർജിതമാക്കാനും മിന്നൽ പരിശോധനകൾ നടത്താനും ഫ്ളയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ കാര്യം ദൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം അസ്വീകാര്യമായ പെരുമാറ്റം പിടിക്കാൻഊന്നൽ നൽകി. സമാനമായ ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
दिल्ली मेट्रो के कोच के अंदर बीड़ी जलाते एक व्यक्ति का वीडियो सोशल मीडिया पर वायरल हो गया था।
— IndiBha (@IndiBha) September 26, 2023
A #video Of A Man Burning #beedi Inside A Delhi Metro Coach Had Gone Viral On #socialmedia.
कई लोगों द्वारा व्यक्ति के खिलाफ कार्रवाई की मांग के बाद दिल्ली मेट्रो रेल कॉर्पोरेशन… pic.twitter.com/6e4XJeb8fR