Sorry, you need to enable JavaScript to visit this website.

ഭാര്യ നാട്ടില്‍ പോയപ്പോള്‍ മകളെ പീഡിപ്പിച്ചു, 20 വര്‍ഷം കഠിനതടവ്

ഹൈദരാബാദ്- പത്ത് വയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ നാമ്പള്ളിയിലെ പ്രത്യേക കോടതി 20 വര്‍ഷം കഠിനതടവിനും5,000 രൂപ പിഴയടക്കാനും വിധിച്ചു. ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2021 നവംബര്‍ 11 ന് ഭാര്യയും മറ്റ് കുട്ടികളും നാട്ടില്‍ പോയ സമയത്താണ് പ്രതി മസാബ് ടാങ്കിനു സമീപം താമസിക്കുന്ന അബ്ദുള്‍ ഹഫീസ് 10 വയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ഹുമയൂണ്‍ നഗര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News