തെന്നിന്ത്യന്‍ താര സുന്ദരി തൃഷ വിവാഹിതയാകുന്നു, വരന്‍ മലയാളി ചലച്ചിത്ര നിര്‍മാതാവ്

തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരി എന്നറിയപ്പെടുന്ന നടി തൃഷ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. വരന്‍ മലയാളി ചലച്ചിത്ര നിര്‍മാതാവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച്് തൃഷ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ചിത്രങ്ങളിലെ കുന്ദവൈ എന്ന കഥാപാത്രമായി എത്തിയ തൃഷ ലോകസുന്ദരി ഐശ്വര്യ റായിയെപ്പോലും കവച്ചുവെച്ചിരുന്നു.
2015ല്‍ നിര്‍മാതാവും വ്യവസായിയുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ മൂന്ന് മാസത്തിനുശേഷം ഇരുവരും വിവാഹത്തില്‍നിന്ന് പിന്മാറി. പിന്നാലെ വരുണ്‍ നിര്‍മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചു.
തന്റെ വിവാഹത്തേക്കുറിച്ച് നേരത്തേ തൃഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ലെന്നാണ് നടി പറഞ്ഞത്. സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയായിട്ട് പിന്നീട് അത് ഡിവോഴ്‌സിലേക്ക് എത്തിക്കാന്‍ വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്‌സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് തനിക്ക് തോന്നുന്ന ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ അടുത്ത റിലീസ്. മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്നിവയിലും തൃഷയുണ്ട്. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിലാവും തൃഷ അടുത്തതായി അഭിനയിക്കുക.

 

Latest News