Sorry, you need to enable JavaScript to visit this website.

മുടി വെട്ടിയില്ല, ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ കൗമാരക്കാരന്‍

ലഖ്നൗ- കൗമാരക്കാരായ ആൺകുട്ടികളിൽ ഏറ്റവും നീളംകൂടിയ മുടിയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഉത്തര്‍പ്രദേശ് സ്വദേശിയായ സിദക്ദീപ് സിങ് ചാഹല്‍.  146 സെന്റി മീറ്ററാണ് സിദക്ദീപിന്റെ മുടിയുടെ നീളം. കൗമാരക്കാര്‍ക്കിടയിലെ ഏറ്റവും നീളംകൂടിയ മുടിയെന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ പതിനഞ്ചുകാരന്‍ സ്വന്തമാക്കിയത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് സിദക്ദീപിന്റേയും മുടിയുടേയും വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുട്ടിയായിരുന്നപ്പോള്‍ തനിക്ക് നീളമുള്ള മുടി ഇഷ്ടമായിരുന്നില്ലെന്നും മുടി വെട്ടാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും സിദക്ദീപ് സിങ് ചാഹല്‍ പറഞ്ഞു. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മുടി തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയെന്നും സിദക്ദീപ് പറഞ്ഞു. രണ്ടാഴ്ചയിലൊരിക്കലാണ് സിദക്ദീപിന്റെ തലകുളി. തല കുളിക്കാനും, ഉണക്കാനും, ചീകാനും കൂടി ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുക്കും. അമ്മയാണ് പ്രധാന സഹായി. അമ്മയില്ലായിരുന്നെങ്കില്‍ ഇതെല്ലാം ചെയ്ത് തീര്‍ക്കാന്‍ ഒരു ദിവസം പോലും മതിയാകില്ലെന്നാണ് സിദക്ദീപിന്റെ അഭിപ്രായം. മുടിയെല്ലാം ചീകി വാരിക്കെട്ടി ബണ്‍ പോലെയാക്കിയ ശേഷം ടര്‍ബന്‍ വെച്ച് കെട്ടിവെക്കുകയാണ് പതിവ്.

 

Latest News