കൊച്ചി-ജി എസ് ടി അടക്കാതെ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാരും അനങ്ങുന്നില്ലെന്നു ആരോപണം. സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് നികുതിഅടക്കാനുള്ളതായി സംസ്ഥാന സര്‍ക്കാരിന്റെ നികുതി വിഭാഗം കണ്ടെത്തിയതെന്നു റിപ്പോര്‍ട്ട് പറയുന്നു. 2.10 കോടി നികുതി അടക്കേണ്ട സ്ഥാനത്ത് ആസഫലി അടച്ചത് 1 കോടിയാണ് 1.10 കോടി ആസിഫലി നികുതി അടയ്ക്കാനുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 50 ലക്ഷം നികുതി അടയ്‌ക്കേണ്ട സിദ്ദിഖ് അടച്ചത് 15 ലക്ഷം മാത്രമാണ്. ഷെയിന്‍ നിഗം ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല. 25 ലക്ഷം അടക്കേണ്ട നിമിഷാ സജയന്‍ അടച്ചത് ആറ് ലക്ഷം രൂപയുടെ നികുതിയാണെന്നും 30 ലക്ഷം നികുതി അടക്കേണ്ട അപര്‍ണ്ണ ബാലമുരളി അടച്ചത് 10 ലക്ഷം മാത്രമാണെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആറുപേരുടെയും നികുതി അടക്കാത്ത കേസുകളില്‍ സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും നികുതിയും പിഴയും ഇവര്‍ ഇതുവരെ അടച്ചിട്ടില്ല. ആസിഫലിയുടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ട് 2 വര്‍ഷം പിന്നിട്ടു. ഇതുപോലെ തന്നെയാണ് മറ്റ് താരങ്ങളുടെ കേസുകളിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലപ്പോക്കാണ് കാണിക്കുന്നത്.