Sorry, you need to enable JavaScript to visit this website.

ആറ് ഭാഷകളില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ'; വമ്പന്‍ ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി 

കൊച്ചി- ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥയായ 'മെയ്ഡ് ഇന്‍ ഇന്ത്യ'യിലൂടെ ആഗോളതലത്തില്‍ മുന്നേറാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രമായ 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന തന്റെ അടുത്ത പ്രൊജക്ട് നിര്‍മ്മാതാവ് എസ്എസ് രാജമൗലി പ്രഖ്യാപിച്ചു.

ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. 

ഈ സിനിമയുടെ ആദ്യ വിവരണത്തില്‍ തന്നെ ഈ ചിത്രത്തിന്റെ വികാരം എനിക്ക് ലഭിച്ചു. ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്. അത് ഇന്ത്യന്‍ സിനിമയുടെ പിതാവിനെക്കുറിച്ച് ആണെങ്കില്‍ അത് ഒരാളെ പറഞ്ഞ് സമ്മതിപ്പിക്കുക വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ടീം തയ്യാറാണ്. വളരെ അഭിമാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ അവതരിപ്പിക്കുന്നു- എസ്എസ് രാജമൗലി തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. 

മാക്‌സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Latest News