തൊടുപുഴ- പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനക്കെന്ന് പറഞ്ഞ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടവെട്ടി സ്വദേശിക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വില്പ്പനക്കെന്നു പറഞ്ഞാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ഇത് കണ്ട ചിലരാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പോസ്റ്റു പിന്നീട് നീക്കം ചെയ്തെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ലഹരി,നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ആദ്യ വിവാഹത്തില്‍ 11 വയസുള്ള മകളുണ്ട്. ഇവരെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ച് ഇയാള്‍ക്ക് ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇവരെയും ഉപേക്ഷിച്ച പ്രതി ഇപ്പോള്‍ മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസം. കേസ് വിശദമായ അന്വേഷണത്തിനായി സൈബര്‍ സെല്ലിനു കൈമാറിയതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകരന് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)