Sorry, you need to enable JavaScript to visit this website.

നടി സറീന്‍ ഖാന്‍ തട്ടിപ്പിനിരയായെന്ന് അഭിഭാഷകന്‍; അറസ്റ്റ് വാറണ്ടില്‍ വിശദീകരണം

കൊല്‍ക്കത്ത- നടി സറീന്‍ ഖാന്‍ തട്ടിപ്പിനിരയായതാണെന്ന്  നടിക്കെതിരായ അറസ്റ്റ് വാറണ്ടില്‍ വിശദീകരണവുമായി അഭിഭാഷകന്‍. കൊല്‍ക്കത്ത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നടി ഇപ്പോള്‍ നിയമക്കുരുക്കിലാണ്. നടിക്കെതിരെ പരാതിയ നല്‍കിയ സംഘാടകര്‍ അവരെ വഞ്ചിക്കുകയായിരുന്നുവെന്നും യാതൊരു അകമ്പടിയുമില്ലാതെ കൊല്‍ക്കത്തയിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും
സറീന്‍ ഖാന്റെ അഭിഭാഷകന്‍ റിസ് വാന്‍ സിദ്ദിഖ്  എക്‌സില്‍ നല്‍കിയ  വിശദീകരണത്തില്‍ പറയുന്നു. കാര്യത്തിന്റെ ശരിയായ വസ്തുതകള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വാറണ്ട് ചില തെറ്റായ ആശയവിനിമയത്തിന്റെ ഫലമാണെന്നും സറീന്‍ ഖാന്‍ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ സറീന്‍ കൊല്‍ക്കത്തയിലേക്ക് വിമാനം കയറേണ്ടതായിരുന്നു. എന്നാല്‍ വഞ്ചന മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ക്രിമിനല്‍ ആള്‍മാറാട്ടത്തിലൂടെ സംഘാടകര്‍ തന്നെ കൂടുതല്‍ കബളിപ്പിക്കുകയാണെന്ന് സറീന്‍ പിന്നീട് മനസ്സിലാക്കിയതായും പ്രസ്താവനയില്‍ പറയുന്നു.
ഇതില്‍ സത്യമില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും വാറണ്ട് വാര്‍ത്ത തന്നെ അത്ഭുപ്പെടുത്തിയെന്നും അഭിഭാഷന്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് സറീന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 2010ല്‍ വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍.  2021ല്‍ പുറത്തിറങ്ങിയ ഹരീഷ് വ്യാസിന്റെ ഹം ഭി അകേലേ തും ഭി അകേലേ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

 

Latest News