നടി കീര്‍ത്തി സുരേഷ് ഉടന്‍ വിവാഹിതയാകും എന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നത്. സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദറുമായി കീര്‍ത്തി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം ഉടന്‍ തന്നെ ഉണ്ടാകും എന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കീര്‍ത്തിയും അനിരുദ്ധും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വളരെയേറെ പങ്കുവെക്കപ്പെട്ടു.
കീര്‍ത്തി സുരേഷ് അഭിനയിച്ച റെമോ, താനാ സേര്‍ന്ത കൂട്ടം എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. കൂടാതെ കഴിഞ്ഞദിവസം അനിരുദ്ധ് സംഗീതസംവിധാനം നിര്‍വഹിച്ച ഷാരൂഖ് ഖാന് ചിത്രം ജവാനിലെ ഒരു പാട്ടിന് കീര്‍ത്തി നൃത്തം ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജവാന്റെ സംവിധായകന് അറ്റ്ലീയുടെ ഭാര്യക്കൊപ്പം ആയിരുന്നു കീര്‍ത്തിയുടെ നൃത്തം. ഇതെല്ലാം കീര്‍ത്തി അനിരുദ്ധുമായി പ്രണയത്തിലാണോ എന്ന സംശയം വ്യാപിപ്പിക്കാന്‍ ഇടയാക്കി.
എന്നാല്‍ ഇതെല്ലാം ആരോ പടച്ചുണ്ടാക്കിയ വെറും കിംവദന്തികള്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം കീര്‍ത്തിയുടെ അച്ഛനും നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കീര്‍ത്തി സുരേഷ് തന്നെ ഇക്കാര്യത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ വിവാഹം കഴിക്കും എന്നുള്ള കാര്യം സത്യമാണെന്ന് കീര്‍ത്തി അറിയിച്ചു. എന്നാല്‍ അനിരുദ്ധ് തന്റെ സുഹൃത്ത് മാത്രമാണെന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കി. കീര്‍ത്തിയുടെ ഈ വെളിപ്പെടുത്തലോടെ അഭ്യുഹങ്ങള്‍ക്ക് തല്ക്കാലം വിരാമമായിരിക്കുകയാണ്.