മുംബൈ- തെരുവ് നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് വൃദ്ധനെതിരെ കേസ്. മുംബൈയിലെ മുംബ്രയിലാണ് സംഭവം. ആസാദ് നഗറിൽ നടന്ന സംഭവം ഒരാൾ ക്യാമറയിൽ പകർത്തി ചില മൃഗാവകാശ പ്രവർത്തകരുമായി പങ്കിടുകയായിരുന്നു.
പിന്നീട്, പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) ഇയാൾക്കെതിരെ മുംബ്ര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. പ്രതി കരീം എന്നയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബർ 10 നാണ് പ്രതിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതെങ്കിലും ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് മൃഗക്ഷേമ ഓഫീസറായ വിജയ് രംഗരെ പറഞ്ഞു. പ്രതിയുടെ ഫോട്ടോ ആസാദ് നഗർ പ്രദേശത്ത് പ്രചരിച്ചതിനെ തുടർന്നാണ് നാട്ടുകാരിൽ ചിലർ ഇയാൾ കരീം ആണെന്ന് തിരിച്ചറിഞ്ഞതെന്ന് രംഗരെ കൂട്ടിച്ചേർത്തു.
പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃഗാവകാശ പ്രവർത്തകനായ നവീൻ എൻ എന്നയാളും പ്രതിയെ പിടികൂടാൻ അധികൃതരെ സഹായിക്കുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)