ന്യൂദല്‍ഹി- കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ആഗോള തലത്തില്‍ മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. മാസ്‌കിന്‌റെ തിരിച്ചുവരവിനെക്കുറിച്ചും വ്യക്തിഗത ശുചിത്വം പാലിക്കുന്നതിനെക്കുറിച്ചും നിയന്ത്രിത ലോക്ക്ഡൗണുകളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് ശക്തി പ്രാപിക്കുന്നത്.
വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ ഇതിനകം തന്നെ അമേരിക്കയിലെ ചില സ്‌കൂളുകള്‍, ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ആളുകളെ വീണ്ടും മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിച്ചു തുടങ്ങി. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകള്‍ക്ക് കോവിഡ് അപകടസാധ്യത തുടരുമെന്ന് സിഡിസി ഡയറക്ടര്‍ മാന്‍ഡി കോഹന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
മുമ്പ് രോഗം ബാധിച്ചിട്ടില്ലാത്ത, പ്രായമായവരോ ആരോഗ്യപ്രശ്‌നങ്ങളുള്ളവരോ ആയ വാക്‌സിനേഷന്‍ എടുക്കാത്ത വ്യക്തികള്‍ക്ക് അപകടസാധ്യത കൂടുതലാണ്.
കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കിടയിലും മുന്‍കരുതല്‍ നടപടികളിലൂടെ അനാവശ്യമായ ആശങ്കകള്‍ ലഘൂകരിക്കാന്‍ കഴിയുമെന്ന് ദല്‍ഹിയിലെ ഇന്ത്യന്‍ സ്‌പൈനല്‍ ഇഞ്ചുറി സെന്ററിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ രാജ്കുമാര്‍ പറഞ്ഞു.
പുതിയ വകഭേദങ്ങളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിന് മുന്‍കരുതലുകള്‍ തുടരേണ്ടത് നിര്‍ണായകമാണ്. വാക്‌സിനേഷന്‍ എടുക്കുക, നല്ല കൈ ശുചിത്വം പരിശീലിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, പ്രാദേശിക ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ഇവയാണ് മുന്‍കരുതലുകളെന്ന് ഡോ. രാജ്കുമാര്‍ ഐഎഎന്‍എസിനോട് പറഞ്ഞു.
സമയബന്ധിതമായ വാക്‌സിനേഷന്‍, പ്രത്യേകിച്ച് അപ്‌ഡേറ്റ് ചെയ്ത ബൂസ്റ്റര്‍ ഷോട്ടുകള്‍ പ്രതിരോധത്തെ ശക്തിപ്പെടുത്തുമെന്നും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വ്യക്തിഗതമായി നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ ആഘാതം ലഘൂകരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ തുടരണമെന്നും സ്ഥിതിഗതികള്‍ മാറുമ്പോള്‍ പൊതുജനാരോഗ്യ നിരീക്ഷണം, ജീനോമിക് സീക്വന്‍സിംഗ്, സജീവമായ നടപടികള്‍ എന്നിവ അനിവാര്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരി സമയത്ത് പഠിച്ച പാഠങ്ങള്‍ രോഗികളും ആരോഗ്യ പരിപാലന വിദഗ്ധരും ഉള്‍ക്കൊള്ളണമെന്നും ആരോഗ്യ പരിപാലന ക്രമീകരണത്തില്‍ മാസ്‌ക് തുടരണമെന്നും നിരവധി പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള പൊതുജനാരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.
കോവിഡില്‍ നിന്നുള്ള അണുബാധ ഇപ്പോഴുംഭീഷണിയാണ്. ഏറ്റവും ദുര്‍ബലരായ രോഗികള്‍ക്കാണ് ഭീഷണി കൂടുതല്‍. മാസ്‌കുകള്‍ രോഗം പകരുന്നത് തടയുന്നതിനുള്ള തെളിയിക്കപ്പെട്ട മാര്‍ഗ്ഗമാണെന്നും അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
സാമൂഹിക പ്രതിരോധശേഷിയും മെഡിക്കല്‍ പ്രതിരോധ നടപടികളും കാരണം ഗുരുതരമായ കോവിഡ് നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഗുരുതരമായ ആഘാതങ്ങള്‍ ഇപ്പോഴും സംഭവിക്കുന്നുണ്ടു.
വൈറുകള്‍ സ്ഥിരീകരിച്ചിട്ടും പല ആരോഗ്യ പരിപാലന പ്രവര്‍ത്തകരും പൊതു സമൂഹത്തിലുള്ളവരും പകര്‍ച്ചവ്യാധിയുടെ മൂര്‍ദ്ധന്യത്തില്‍ ചെയ്ത അതേ മുന്‍കരുതലുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. യുഎസില്‍, ലോക്ക്ഡൗണുകളും മാസ്‌ക് നിബന്ധനകളും ഉടന്‍ തന്നെ വേണ്ടിവരുമൈന്ന ആശങ്ക റിപ്പബ്ലിക്കന്‍മാര്‍ ഉയര്‍ത്തുന്നു.
മാസ്‌കുകള്‍ വീണ്ടും വേണ്ടിവരുമെങ്കിലും മിക്കവാറും ക്ലിനിക്കുകള്‍, ആശുപത്രികള്‍ തുടങ്ങിയ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളില്‍ മാത്രമേ നിര്‍ബന്ധുമുണ്ടാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.