നുഹ്- ഹരിയാനയിലെ നുഹ് ജില്ലയിൽ ജൂലൈ 31-നുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാന്റെ പോലീസ് റിമാൻഡ് കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
നാഗിന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ഖാന്റെ റിമാൻഡ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു.
നുഹിലെ വർഗീയ സംഘർഷത്തെത്തുടർന്ന് ഓഗസ്റ്റ് ഒന്നിന് പ്രത്യേക എഫ്‌ഐആറിൽ പ്രതിയാക്കപ്പെട്ട ഫിറോസ്പൂർ ജിർക്കയിൽ നിന്നുള്ള എംഎൽഎയെ വ്യാഴാഴ്ച രാത്രി വൈകി രാജസ്ഥാനിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയെന്ന കുറ്റവും എഫ്.ഐ.ആറിൽ ഉൾപ്പെടുന്നു.
വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഖാനെ രണ്ട് ദിവസത്തെ റിമാൻഡ് ചെയ്തിരുന്നു. ഇതാണ് രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഖാന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുക്കുകയും തെളിവുകൾക്കായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കം ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം, നുഹ് അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഖാനെ അഞ്ച് ദിവസത്തെ റിമാൻഡ് ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടു.