Sorry, you need to enable JavaScript to visit this website.

അറബി ഭാഷാ ക്ലാസുകളിലൂടെ ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റെന്ന് എന്‍.ഐ.എ

ഹൈദരാബാദ്-തമിഴ്‌നാട്ടിലും  തെലങ്കാനയിലും തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനുള്ള ശ്രമങ്ങള്‍ തകര്‍ത്തതയി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).
കോയമ്പത്തൂര്‍ കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹൈദരബാദ് നഗരത്തിലെ മൂന്ന് പേര്‍ക്ക് എന്‍.ഐ.എ മുമ്പാകെ ഹാജരാകാന്‍ നോട്ടീസയച്ചു.
ഹൈദരാബാദ് നഗരത്തിലെ അഞ്ച് സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെ 26 സ്ഥലങ്ങളിലും എന്‍ഐഎ പരിശോധന നടത്തി.
ഹാജരാകാന്‍ ആവശ്യപ്പെട്ട മൂന്നുപേരും തമിഴ്‌നാട്ടിലെ ചിലരുമായി കുറച്ചുകാലമായി ബന്ധപ്പെട്ടിരുന്നതായി ഒരു മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 31 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ഇന്ത്യന്‍, വിദേശ കറന്‍സികളും നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.

റെയ്ഡുകളില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ തീവ്രവാദ വിരുദ്ധ ഏജന്‍സി പരിശോധിക്കുന്ന പ്രക്രിയയിലാണ്. ഇന്ത്യന്‍ കറന്‍സിയില്‍ 60 ലക്ഷം രൂപയും 18,200 യുഎസ് ഡോളറും കൂടാതെ പ്രാദേശിക, അറബി ഭാഷകളിലുള്ള നിരവധി പുസ്തകങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തതായി എന്‍ഐഎ പത്രക്കുറിപ്പില്‍ പറഞ്ഞു.
കോയമ്പത്തൂരിലെ 22 സ്ഥലങ്ങളിലും ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടയനല്ലൂരിലുമാണ് റെയ്ഡ് നടത്തിയത്.
തെലങ്കാന സംസ്ഥാനത്തെ ഹൈദരാബാദ്, സൈബരാബാദില്‍ അഞ്ച് സ്ഥലങ്ങളില്‍ കൂടി റെയ്ഡ് നടത്തി.
പ്രാദേശിക പഠന കേന്ദ്രങ്ങള്‍ വഴി നടത്തുന്ന അറബിക് ഭാഷാ ക്ലാസുകളുടെ മറവിലാണ് തീവ്രവാദ വല്‍ക്കരണം നടക്കുന്നതെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും  മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നടക്കുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു.
തീവ്രവാദ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട യുവാക്കളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാനുള്ള ഗൂഢാലോചനയില്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ സംഘം ഏര്‍പ്പെട്ടിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കുന്ന.  കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം വ്യാപിപ്പിച്ചത്.

 

Latest News