ന്യൂദല്‍ഹി- സുഹൃത്തിന്റെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ദല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബീജ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു. 18 വര്‍ഷം മുമ്പ് വാസക്ടമി നടത്തിയെന്ന് അവകാശപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ വിശകലനത്തിനായി ശുക്ല സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചത്. സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രേമോദയ് ഖാഖയാണ് അറസ്റ്റിലായത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും പ്രതിയുടെ ഭാര്യയാണ് ഗര്‍ഭം അലസിപ്പിച്ചതെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. ശുക്ല സാമ്പിള്‍ വിശകലനത്തിനായി പ്രതി വിസമ്മതിച്ചെങ്കിലും പ്രതിക്ക് ലൈംഗിക ശേഷിയുണ്ടെന്ന റിപ്പോര്‍ട്ട് ദല്‍ഹി പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സുഹൃത്തിന്റെ മകളെ മാസങ്ങളോളം ബലാത്സംഗം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പ്രേമോദയ് ഖാഖയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചെയ്ത ഹീനമായ കുറ്റകൃത്യത്തില്‍ ഭാര്യയ്ക്കും പങ്കുണ്ട്.
2020 ഒക്‌ടോബറില്‍ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പല തവണ പീഡനത്തിനിരയാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി ഭാര്യയോട് വിവരം പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയതിന് പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ സ്ത്രീ തന്റെ മകനെക്കൊണ്ടാണ് മരുന്ന് വാങ്ങിപ്പിച്ചത്.
2021 ജനുവരിയില്‍ പെണ്‍കുട്ടിയെ അമ്മ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൗണ്‍സിലറോടാണ് താന്‍ നേരിട്ട ദുരനുഭവം വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത്.