ന്യൂദല്‍ഹി- ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ലോകത്ത് ഇന്ത്യയാണ് ഏറ്റവും മുന്നിലെന്നും ആഗോളതലത്തില്‍ ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ വിവാഹ മോചന നിരക്കെന്നും കണക്ക്.
ലോകമെമ്പാടുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്ന ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച് ഇന്ത്യയില്‍ വിവാഹമോചന നിരക്ക് വെറും ഒരു ശതമാനം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ ഏറ്റവും കുറഞ്ഞ വിവാഹ മോചന നിരക്ക് അവകാശപ്പെടുന്ന രണ്ടാമത്തെ രാജ്യം വിയറ്റ്‌നാമാണ്. ഇവിടെ വിവാഹമോചന നിരക്ക് ഏഴു ശതമാനമാണ്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിവാഹമോചന നിരക്കായ 94 ശതമാനം പോര്‍ച്ചുഗലിലാണ്
ഭൂഖണ്ഡങ്ങളുടെ കാര്യത്തില്‍, യൂറോപ്പിലാണ് ഏറ്റവും ഉയര്‍ന്ന വിവാഹമോചന നിരക്ക്. പോര്‍ച്ചുഗലിന് ശേഷം, സ്‌പെയിനില്‍ വിവാഹമോചന നിരക്ക് 85 ശതമാനമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ലക്‌സംബര്‍ഗ്, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവയുള്‍പ്പെടെ മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളും വിവാഹമോചന നിരക്ക് 50 ശതമാനത്തിലധികം രേഖപ്പെടുത്തുന്നു.
അമേരിക്കയും ാനഡയും സമാനമായ വിവാഹമോചന നിരക്കാണ് ങ്കിടുന്നത്, കദേശം 50 ശതമാനം.
ഇന്ത്യയില്‍, വിവാഹമോചനം ദമ്പതികള്‍ക്ക് വലിയ വെല്ലുവിളി നിറഞ്ഞ നടപടിയാണ്. മതത്തെ ആശ്രയിച്ച് നിയമ ചട്ടക്കൂടില്‍ വ്യത്യാസമുണ്ട്.
ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും വിവാഹമോചന നടപടികള്‍ നിയന്ത്രിക്കുന്നത് 1955ലെ ഹിന്ദു വിവാഹ നിയമമാണ്. അതേസമയം, മുസ്ലിംകള്‍ 1939ലെ മുസ്ലീം വിവാഹമോചന നിയമം പാലിക്കുന്നു.
പാഴ്‌സികള്‍ക്ക്, 1936ലെ പാഴ്‌സി വിവാഹവിവാഹമോചന നിയമം ബാധകമാണ്, അതേസമയം ക്രിസ്ത്യാനികള്‍ 1869ലെ ഇന്ത്യന്‍ വിവാഹമോചന നിയമം പാലിക്കുന്നു. സമുദായങ്ങള്‍ മാറിയുള്ള മിശ്ര വാഹങ്ങള്‍ 1954ലെ പ്രത്യേക വിവാഹ നിയമത്തിന്റെ പരിധിയില്‍ വരുന്നു.