അഡജസ്റ്റുമെന്റിന് റെഡിയെങ്കില്‍  അവസരങ്ങള്‍ നിരവധി-സോന ഹേഡന്‍

ചെന്നൈ- ''അഡ്ജസ്റ്റ്മെന്റിനു തയ്യാറാവാത്തത് കാരണം 20ല്‍ അധികം സിനിമകള്‍ ഉപേക്ഷിക്കേണ്ടിവന്നു. അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞു വന്നാല്‍ തന്നെ ഞാന്‍ ഒഴിവാക്കും. എന്തിനും തയ്യാറായാല്‍ ഇഷ്ടം പോലെ അവസരം ലഭിക്കും. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്നവര്‍ വീട്ടില്‍ ഇരിക്കുന്നില്ല. വീട്ടിലെ സ്ഥിതി മോശമായതിനാല്‍ അഭിനയരംഗത്തേക്ക് വന്നതാണ് ഞാന്‍. ആദ്യ സിനിമയിലെ ഹാഫ് സാരിയിലെ ഗ്‌ളാമര്‍ രംഗം പിന്നീട് ഗ്‌ളാമര്‍ വേഷങ്ങളില്‍ തളച്ചിട്ടു. അതില്‍ കുറ്റബോധമുണ്ട്. പക്ഷേ കുറ്റബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് എന്നെ എല്ലാവരും അറിയുന്നത് ആ വേഷങ്ങളിലൂടെയാണ്. ഞാന്‍ സന്തോഷവതിയാണ്. സോന പറഞ്ഞു. മമ്മൂട്ടി ചിത്രം രൗദ്രത്തിലൂടെയാണ് സോന മലയാളത്തിലേക്ക് എത്തുന്നത്. പാര്‍ത്ഥന്‍ കണ്ട പരലോകം, വേനല്‍മരം, കര്‍മ്മയോദ്ധ, മിഴി, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, അമര്‍ അക്ബര്‍ അന്തോണി, ഒപ്പം, പച്ചമാങ്ങ എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. തെന്നിന്ത്യന്‍ താരം സോന ഹേഡന്‍ ഗ്‌ളാമറസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞത് ചര്‍ച്ചയാവുകയാണ്. 

Latest News