പൂവിളിയും പൂക്കളവും ഓണപ്പാട്ടും തിരുവാതിരക്കളിയുമായി നാടിന്റെ ഓർമകളിലേക്ക് പ്രവാസികളെ കൂട്ടിക്കൊണ്ടുപോയ കേരള കലാസാഹിതിയുടെ വിപുലായ ഓണാഘോഷം ശ്രദ്ധേയമായി. ജിദ്ദയിലെ സാംസ്‌കാരിക രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ സേവനമനുഷ്ഠിച്ചു വരുന്ന കലാസാഹിതിയുടെ കലാകാരന്മാരും കലാകാരികളുമാണ് ഓണാഘോഷം- 2023 വർണ ശബളമാക്കിയത്.
ശിവാനി സാജൻ, എയ്ഞ്ചൽ പ്രബീഷ് എന്നിവരുടെ സിംഗിൾ ഡാൻസ്, ആദിദേവ്, ശ്രീഹരി, ഇഹ്‌സാൻ മുഹമ്മദ്, ഇയാൻ, ശിവാനി, ഹന്ന ഷാനവാസ്, നിവേദിത പ്രകാശ്, ഹിബ ഷാനവാസ്, കാതറിൻ, ശ്രീനന്ദ സന്തോഷ്, അലോനാ ദിജേഷ്, എമി മാത്യു, ഇശൽ ഫസ്ലിൻ, സഫാ ലത്തീഫ്, മർവ ലത്തീഫ് എന്നിവർ അവതരിപ്പിച്ച വിവിധ ഇനം സംഘനൃത്തങ്ങൾ കേരളത്തനിമ വിളിച്ചോതി. കൃപ സന്തോഷ്, സുനിത പ്രകാശ് എന്നിവർ ഓണസന്ദേശം അവതരിപ്പിച്ചു. തിരുവാതിരക്കളിയിൽ കലാസാഹിതിയിലെ മുതിർന്ന വനിതാംഗങ്ങൾ പങ്കെടുത്തു. റാസിഖിന്റെ നേതൃത്വത്തിൽ കലാസാഹിതി സീനിയർ അംഗങ്ങൾ അവതരിപ്പിച്ച സംഘനൃത്തവും കാണികളെ രസിപ്പിച്ചു. സുജിത് കുണ്ടറ, സ്റ്റെഫി നിഷാദ് എന്നിവരുടെ ഗാനാലാപനം ആകർഷകമായി. പ്ലസ് ടു പരീക്ഷയിൽ വിജയികളായ സാറ ഷാജഹാൻ, റെനിം സമീർ ബാബു, സോനൽ വീരാൻ എന്നിവർക്കുള്ള മെമന്റോകൾ വിതരണം ചെയ്തു. ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷനലിന്റെ പ്രോഗ്രാം ക്വാളിറ്റി എക്‌സലൻസ് പുരസ്‌കാരത്തിനർഹനായ കലാസാഹിതി മുൻ പ്രസിഡന്റ് സജി കുര്യാക്കോസിനെ ചടങ്ങിൽ ആദരിച്ചു. ഈ പുരസ്‌കാരം അമേരിക്കയിലെ ബഹാമാസിൽ നിന്ന് സ്വീകരിച്ച് ഈയിടെയാണ് സജി കുര്യാക്കോസ് തിരിച്ചെത്തിയത്.
കലാസാഹിതി രക്ഷാധികാരി മുസാഫിർ സജിയെ പൊന്നാട അണിയിച്ചു. പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത്, സെക്രട്ടറി മാത്യു, ട്രഷറർ സമീർ, വനിത കൺവീനർ സുനിത പ്രകാശ്, പ്രോഗ്രാം കൺവീനർ ഷാനവാസ്, ഷാനി ഷാനവാസ്, മറ്റു ഭാരവാഹികളായ എ. അലവി, ബഷീർ, മോഹൻ ബാലൻ, നിഷാദ്, ഷാജഹാൻ, ഫസ്ലിൻ, സന്തോഷ് വടവട്ടത്ത്, സാജൻ നായർ, റൂബി സമീർ, സലീന മുസാഫിർ, റജിയാ വീരാൻ, ഡോ. മനീഷ, ജാൻസി മോഹൻ, കൃപ സന്തോഷ്, മഞ്ജു സാജൻ, ശിവാനന്ദൻ, രേണു ശിവൻ, റഖീബ് റഫീഖ്, സോഫി ബഷീർ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. റൈമ നിഷാദ് അവതാരകയായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിന് നിഷാദ്, ഡാർവിൻ, പ്രകാശ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മാത്യു നന്ദി പറഞ്ഞു.