മോസ്‌കോ-സൗദി അറേബ്യയടക്കം അഞ്ച് രാജ്യങ്ങളിലുള്ളവര്‍ക്ക് റഷ്യ സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റ് വസ വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. മലേഷ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുത്ത ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വിസ നിബന്ധന നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റഷന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്‍ഡ്രി റുഡെന്‍കോ
റഷ്യന്‍ പസഫിക് നഗരമായ വ്‌ലാഡിവോസ്‌റ്റോക്കിലെ ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ (ഇഇഎഫ്) പറഞ്ഞു. മിഡില്‍ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും രാജ്യങ്ങളുമായി വിസ രഹിത യാത്രക്കാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെറ്റ്‌നിക്കോവും പറഞ്ഞു. വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ഇക്കാര്യത്തിലുള്ള താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനൊന്ന് രാജ്യങ്ങളുമായി വിസ രഹിത യാത്രയ്ക്ക് ഇന്റര്‍ഗവണ്‍മെന്റല്‍ കരാറുകള്‍ തയ്യാറാക്കുകയാണെന്ന് മാര്‍ച്ചില്‍ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്‌ജെനി ഇവാനോവ് പറഞ്ഞിരുന്നു. മലേഷ്യ, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ,ബഹാമസ്, ബാര്‍ബഡോസ്, ഹെയ്തി, സാംബിയ, കുവൈത്ത്, മെക്‌സിക്കോ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങളായിരുന്നു പട്ടികയില്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)