ന്യൂദല്‍ഹി- മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ പ്രകീര്‍ത്തിക്കുന്ന ജി20 ബുക്ക്‌ലെറ്റ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയെയും പരിഹസിച്ച് രാജ്യസഭാ എംപി കപില്‍ സിബല്‍. ലോകത്തിന് വേണ്ടി ഒരു മുഖവും ഇന്ത്യ എന്ന ഭാരതത്തിന് വേണ്ടി മറ്റൊരു മുഖവും സ്വീകരിക്കുകയാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു.
'ഭാരത്: ജനാധിപത്യത്തിന്റെ മാതാവ് എന്ന് ബുക്ക്‌ലെറ്റില്‍ 38ാം പേജിലാണ് അക്ബറിനെക്കുറിച്ച് പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മതം നോക്കാതെ എല്ലാവരുടെയും ക്ഷേമം ഉള്‍ക്കൊള്ളുന്നതാണ് നല്ല ഭരണം. അതായിരുന്നു മൂന്നാം മുഗള്‍ പാദുഷ അക്ബര്‍ പ്രാവര്‍ത്തികമാക്കിയ ജനാധിപത്യം- ലഘുലേഖ പറയുന്നു. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിനെ സര്‍ക്കാര്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും വക്താവായാണ് ജി 20 മാഗസിനില്‍ സര്‍ക്കാര്‍ വാഴ്ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് മുന്നില്‍ ഒരു മുഖവും ഇന്ത്യയില്‍ മറ്റൊരു മുഖവുമാണ്. യഥാര്‍ത്ഥ മന്‍ കി ബാത്തിനെ കുറിച്ച് ഞങ്ങളെ അറിയിക്കൂ- കപില്‍ സിബല്‍ പറഞ്ഞു.
മതപരമായ വിവേചനത്തിനെതിരായ ഒരു ഉപകരണമായി സാര്‍വത്രിക സമാധാനമെന്ന് സുല്‍ഹെ കുലിയാണ് അക്ബര്‍ അവതരിപ്പിച്ചുവെന്ന് ലഘുലേഖ പറയുന്നു.
യോജിപ്പുള്ള സമൂഹം സൃഷ്ടിക്കുന്നതിനായി അദ്ദേഹം ദീനെ ഇലാഹി അല്ലെങ്കില്‍ ദൈവിക വിശ്വാസം എന്നറിയപ്പെടുന്ന ഒരു പുതിയ സമന്വയ മതം അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ജ്ഞാനികള്‍ കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യുന്ന ഇബാദത്ത് ഖാന എന്ന ആരാധനാലയം സ്ഥാപിച്ചു. നവരത്‌ന എന്നറിയപ്പെടുന്ന ഒമ്പത് ജ്ഞാനികളുടെ സംഘം ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശകരായി സേവനമനുഷ്ഠിച്ചു- ലഘുലേഖ വിശദീകരിച്ചു.
അക്ബറിന്റെ ജനാധിപത്യ ചിന്ത അസാധാരണവും കാലത്തിന് മുമ്പുള്ളതുമായിരുന്നുവെന്നും അതില്‍ പറയുന്നു.