Sorry, you need to enable JavaScript to visit this website.

ബിസിനസുകാരന്റെ ആത്മഹത്യ ലൈവില്‍; കാമുകി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന് ഭാര്യ

ഗുരുഗ്രാം- ഹരിയാന സ്വദേശിയായ ബിസിനസുകാരന്‍ തൂങ്ങിമരിക്കുമ്പോള്‍  ബ്ലാക്ക് മെയില്‍ ചെയ്തിരുന്ന യുവതിയും സ്ഥലത്തുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യ. ഗുരുഗ്രാം സെക്ടര്‍ 38 ലെ ഗസ്റ്റ്ഹൗസ് മുറിയിലെ സീലിംഗ് ഫാനില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് 35 കാരനായ ബിസിനസുകാരന്‍ തൂങ്ങിമരിച്ചത്. സംഭവ സമയത്ത് യുവാവ്  ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു.  ഇരുപതുകാരി സുഹൃത്തിനോടൊപ്പം ജന്മദിനം ആഘോഷിക്കാനാണ് അവിടെ എത്തിയത്. യുവതി പോയതിനു ശേഷമാണ് ആത്മഹത്യതെന്ന് പോലീസ് പറയുന്നു.
ഹരിയാന സ്വദേശിയും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വിക്രമാണ് മരിച്ചത്.  കുറച്ച് മാസങ്ങളായി യുവതി ഒരു വീഡിയോ ഉപയോഗിച്ച് ഭര്‍ത്താവിനെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് ഭാര്യ പറയുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് യുവതിക്കെതിരെ പരാതി നല്‍കിയതായും ഭാര്യ പറഞ്ഞു.  ഇയാളുടെ ഭാര്യ ആരോപിച്ചു. ജന്മദിനം ആഘോഷിക്കാന്‍ ഞായറാഴ്ച വൈകുന്നേരമാണ്  20 കാരിയോടൊപ്പം  വിക്രം ഗസ്റ്റ് ഹൗസില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബിസിനസുകാരന്‍ ജീവനൊടുക്കുന്നതിനു മുമ്പ് യുവതി ഗസ്റ്റ്ഹൗസ് വിട്ടുപോയെന്ന പോലീസിന്റെ വാദം വിക്രമിന്റെ ഭാര്യ നീരു നിഷേധിച്ചു. വിക്രം തൂങ്ങിമരിക്കുമ്പോള്‍ കാമുകി മുറിയില്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.

രണ്ട് കുട്ടികളുടെ പിതാവായ വിക്രം ഫാര്‍മക്കോളജി കോഴ്‌സിന് ചേര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിനിയായ യുവതിയെ ക്ലാസില്‍ വെച്ചാണ് ഇയാള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് പറയുന്നു.
യുവതി ഹിമാചല്‍ പ്രദേശിലെ മാണ്ഡി സ്വദേശിയാണ്. വിക്രം വിവാഹിതനാണെന്ന് യുവതിക്ക് അറിയാമായിരുന്നു. ബന്ധം വെളിപ്പെടുത്തുമെന്ന് പറഞ്ഞാണ് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയത്. വിക്രം യുവതിക്ക്  20 ലക്ഷം രൂപ നല്‍കിയിരുന്നുവെന്ന് നീരു പറയുന്നു. തുടര്‍ന്നും കൂടുതല്‍ ആവശ്യപ്പെട്ടുവെന്ന് നാല് വര്‍ഷമായി വിക്രമിന്റെ ഭാര്യയായിരുന്ന നീരു പറയുന്നു. ആത്മഹത്യ ചെയ്യാന്‍ യുവതി ഭര്‍ത്താവിനെ പ്രേരിപ്പിച്ചെന്നും ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കണമെന്നും അവര്‍ പറഞ്ഞു.

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെ ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരം സദര്‍ പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തു. ഇന്‍സ്റ്റഗ്രാം ക്ലിപ്പ് കണ്ടതിന് ശേഷമാണ് വിക്രമിന്റെ കുടുംബം തങ്ങളെ അറിയിച്ചതെന്ന് ഗുഡ്ഗാവ് പോലീസ് വക്താവ് സുഭാഷ് ബോകെന്‍ പറഞ്ഞു.

വിക്രം തൂങ്ങിമരിക്കും മുമ്പ് യുവതി മുറി വിട്ടിരുന്നുവെന്നാണ് പ്രാഥമിക വിവരം.   ഗസ്റ്റ്ഹൗസില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണായക തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News