ബല്ലിയ- സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനെതിരെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതിന് യുവാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
ഫേസ് ബുക്കിലും എക്സിലും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് രാംധാനി രാജ്ഭറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡെപ്യൂട്ടി എസ്പി ശിവ് നരേന് വാസ് പറഞ്ഞു.
എസ്പി എംപിക്കും യാദവ ജാതിക്കുമെതിരായ പരാമര്‍ശങ്ങള്‍ സെപ്റ്റംബര്‍ മൂന്നിനും ഏഴിനും ഇടയിലാണ് പോസ്റ്റ് ചെയ്തതെന്നും രാജ്ഭറിനെതിരെ നടപടി സ്വീകരിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐപിസി, ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ചൊവ്വാഴ്ച രാത്രി മണിയാര്‍ പോലീസ് സ്റ്റേഷന് ഇന്‍ചാര്‍ജ് മോണ്ടോഷ് സിംഗ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.
മെയിന്‍പുരിയില്‍ നിന്നുള്ള എംപിയും എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയുമാണ് ഡിംപിള്‍ യാദവ്.