Sorry, you need to enable JavaScript to visit this website.

സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സ്‌നേഹസരണി സൃഷ്ടിച്ച ജി- 20 ഉച്ചകോടിയിലെ സൗദി സാന്നിധ്യം 

ന്യൂദൽഹി- ലോകരാജ്യങ്ങൾക്കിടയിലെ പരസ്പര ബന്ധം പൊതുവിൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സവിശേഷമായി ഇന്ത്യ -സൗദി ബന്ധത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി  ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി അഭിപ്രായപ്പെട്ടു. വാണിജ്യ - വ്യവസായ മേഖലകളിൽ ഒരു നവയുഗപ്പിറവിയ്ക്കാണ് ദൽഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിഥാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്. 
ജി 20 ക്ക് ശേഷമുള്ള  സൽമാൻ രാജകുമാരന്റെ ഔദ്യോഗിക സന്ദർശനം ഇന്തയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഇന്ത്യ സൗദി വാണിജ്യ ഉച്ചകോടിയിലും കിരീടാവകാശി സൽമാൻ രാജകുമാരന്റെ ബഹുമാനാർത്ഥം  രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ  ഒരുക്കുന്ന അത്താഴ വിരുന്നിലും യൂസഫലി സംബന്ധിക്കുന്നുണ്ട്.

സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി, നിക്ഷേപകാര്യ മന്ത്രി ഖാലിദ് അൽ ഫാലിഹ്, വ്യവസായ വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറയിഫ്, കമ്മ്യൂണിക്കേഷൻ മന്ത്രി അബ്ദുല്ല ആമിർ അൽ സവാഹ എന്നിവരോടൊപ്പം ജി 20 ഉച്ചകോടിക്കിടെ എം. എ യൂസഫലി. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവർ സമീപം.

 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News