പാരീസ്-ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്നും അധികാരം കിട്ടാന്‍ വേണ്ടി അവര്‍ എന്തും ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഞാന്‍ ഗീത വായിച്ചിട്ടുണ്ട്. ഞാന്‍ ഉപനിഷത്തുകളും ധാരാളം ഹിന്ദു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ബിജെപി ചെയ്യുന്ന കാര്യങ്ങളില്‍ ഹിന്ദുമതമില്ല- പാരീസിലെ സയന്‍സസ് പിഒ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായും ഫാക്കല്‍റ്റിയുമായുമുള്ള ആശയവിനിമയത്തിനിടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
നിങ്ങളെക്കാള്‍ ദുര്‍ബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യണമെന്ന് ഒരു ഹിന്ദു പുസ്തകത്തിലും എവിടെയും വായിച്ചിട്ടില്ല. ഏതെങ്കിലും ഹിന്ദു പണ്ഡിതനില്‍നിന്ന് കേട്ടിട്ടുമില്ല.
ബിജെപിക്കും ആര്‍എസ്എസിനും ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. എന്ത് വില കൊടുത്തും അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ധികാരം ലഭിക്കാന്‍ അവര്‍ എന്തും ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബിജെപിയും ആര്‍എസ്എസും ചെയ്യാന്‍ ശ്രമിക്കുന്നത് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് ഒരു രാഷ്ട്രീയ ഭാവന വേണം. അത് നടപ്പിലാക്കുന്നത് വളരെ പ്രധാനമാണ്. താഴ്ന്ന ജാതിക്കാര്‍, മറ്റ് പിന്നോക്കം നില്‍ക്കുന്ന ഒബിസികള്‍, ആദിവാസികള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും തടയാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു ദലിതനോ മുസ്ലീമോ അല്ലെങ്കില്‍ ആരെങ്കിലുമോ മോശമായി പെരുമാറുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന ഇന്ത്യ ഞാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയല്ല-
ഭരണസംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു,
ഹിന്ദു ദേശീയവാദികള്‍ എന്ന വാക്ക് തന്നെ തെറ്റായ വാക്കാണ്, അവര്‍ ഹിന്ദു ദേശീയവാദികളല്ല, അവര്‍ക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല- അദ്ദേഹം പറഞ്ഞു.