ജറൂസലം- ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (ഐഎംഇസി) പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ പദ്ധതിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പദ്ധതി ഇസ്രായിലിന്റെയും മിഡിൽ ഈസ്റ്റിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായി കാണുന്ന പുതിയ സാമ്പത്തിക ഇടനാഴി ജി20 ഉച്ചകോടിയുടെ ഭാഗമായി.ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്തമായാണ് പ്രഖ്യാപിച്ചത്.
ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് അടിസ്ഥാന സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന അഭൂതപൂർവമായ അന്താരാഷ്ട്ര പദ്ധതിയാണ് ശ്രദ്ധിക്കപ്പെടുന്നതെന്ന് ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുഎഇ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾപുറത്തിറക്കിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് നെതന്യാഹു പറഞ്ഞു.
“