ബംഗളൂരു- ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ എൽ 1 വീണ്ടും ഭ്രമണപഥം ഉയർത്തി. മൂന്നാം ഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇപ്പോൾ ആദിത്യ എൽ 1 ഭൂമിയിൽനിന്നു 71,767 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിലാണ്. ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും രണ്ട് വട്ടം കൂടി ഭ്രമണപഥത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആന്റ് കമാന്റ് നെറ്റ്‌വർക്ക് ബംഗളൂരു, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഗ്രൗണ്ട് സ്‌റ്റേഷനുകൾക്കൊപ്പം ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്.