എങ്ങും ജവാന്‍ ജ്വരം, ആഘോഷിച്ച് ഗൂഗ്‌ളും

ഷാരൂഖ് ഖാന്‍ ചിത്രമായ ജവാന്‍ ബോക്‌സോഫീസില്‍ കുതിക്കുകയാണ്. ജവാന്‍ ജ്വരം ലോകമെങ്ങും പടര്‍ന്നതോടെ അവസരം ആഘോഷിക്കുകയാണ് ഗൂഗഌം. ഷാറൂഖ് ഖാനോട് സംസാരിക്കാനുള്ള ആരാധകരുടെ ആഗ്രഹമാണ് ഗൂഗിള്‍  സാക്ഷാത്കരിക്കുന്നത്.
Google പേജിലേക്ക് പോകുക. തുടര്‍ന്ന് ബ്രൗസറില്‍ 'jawan'  എന്ന് ടൈപ്പ് ചെയ്യുക. സ്‌ക്രീനിന്റെ താഴെ മധ്യഭാഗത്ത് ഒരു ചെറിയ വാക്കിടോക്കി ദൃശ്യമാകും. അടുത്ത ഘട്ടത്തിന് മുമ്പ് മൊബൈലിന്റെ ശബ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്‌ക്രീന്‍ ഭാഗികമായി മൂടുന്ന ബാന്‍ഡേജുകള്‍ പുറത്തുവരും. അതോടൊപ്പം, നിങ്ങളുടെ ഉപകരണത്തില്‍ ബോളിവുഡ് താരത്തിന്റെ ശബ്ദം പ്രതിധ്വനിക്കും.
വ്യാഴാഴ്ച, ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കിംഗ് ഖാന്റെ തീവ്രമായ ഭാവത്തോടെയുള്ള ഒരു പരുക്കന്‍ സ്റ്റില്‍ ഇടുകയും അതിന് 'ചക്രവര്‍ത്തി' എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള അഡ്വാന്‍സ് ബുക്കിംഗില്‍ ഇതിനകം തന്നെ 511.7 മില്യണ്‍ രൂപ നേടിയിട്ടുണ്ടെന്നും ഇന്ത്യയിലെ 'പഠാന്റെ' ഓപ്പണിംഗ് ഡേ റെക്കോര്‍ഡ് മറികടക്കാന്‍ ചിത്രത്തിന് കഴിഞ്ഞുവെന്നും വ്യാഴാഴ്ച തരണ്‍ ആദര്‍ശ് പറഞ്ഞു.

 

Latest News