കൊച്ചി- മമ്മൂട്ടി കമ്പനിയുടെ കണ്ണൂര്‍ സ്ക്വാഡിന്റെ ട്രയ്ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.
മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 1.4 മില്യണ്‍ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ കണ്ണൂര്‍ സ്ക്വാഡ് ട്രയ്ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലര്‍.
കലാമൂല്യമുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ കൊമേഴ്ഷ്യല്‍ ചിത്രം തിയേറ്റര്‍ എക്സ്പീരിയന്‍സ് ഉറപ്പു നല്കുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നല്കി സ്വീകരിച്ച ട്രെയ്ലറില് കണ്ണൂര്‍ സ്ക്വാഡ് സമൂഹത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പി. ആര്. ഒ: പ്രതീഷ് ശേഖര്‍.