കോഴിക്കോട്- പാരഗണ്‍ ഹോട്ടലിലെ ബിരിയാണി രുചിക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണെത്തി. പതിനൊന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതെന്ന് താരം പറഞ്ഞു. മലയാളി പെണ്ണായാണ് സണ്ണി ലിയോണ്‍ കേരളക്കരയിലെത്തിയത്. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് ഇത്തവണത്തെ നടിയുടെ വരവ്. ഓണാശംസകളും നടി നേര്‍ന്നു. കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന് യുവര്‍ പാഷന് ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കൊപ്പം റാംപ് വാക്ക് നടത്തുകയും അവരോടൊപ്പം സ്നേഹം പങ്കുവയ്ക്കാനും നടി സമയം കണ്ടെത്തി. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് നടിയെ സ്റ്റേജിലേക്ക് എത്തിച്ചത്.തിരിച്ചുകൊണ്ടുവാന്‍ വളരെ പാടുപെട്ടു. അവസാനം സ്റ്റേജിനടുത്തുതന്നെ കാര്‍ എത്തിച്ച് സണ്ണിയെ പുറത്ത് എത്തിച്ചത്. കോഴിക്കോട്ടെ പ്രോഗ്രാമിന് ശേഷം താരം ദുബായിലേക്ക് പറന്നു.