വിശാഖപട്ടണം- കുശി സിനിമയുടെ വിജയം ആഘോഷിക്കാൻ 100 കുടുംബങ്ങൾക്കായി ഒരു കോടി രൂപ സഹായം നൽകുമെന്ന് നടൻ വിജയ് ദേവരകൊണ്ട. തനിക്ക് ലഭിച്ച പ്രതിഫലത്തിൽനിന്നാണ് അർഹരായ കുടുംബങ്ങൾക്ക് സഹായം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹായത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തി ഒരു ലക്ഷം രൂപ വീതമുള്ള ചെക്ക് നൽകും. ഈ വർഷം ആദ്യം ആരാധാകരിൽ 100 പേർക്ക് സൗജന്യ മണാലി യാത്ര ഒരുക്കി താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
കുശി സിനിമയുടെ വിജയം ആഘോഷിക്കുന്നതിന് വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിജയ് ദേവരകൊണ്ട പങ്കെടത്തിരുന്നു. കുശി വിജയത്തിന്റെ സന്തോഷം ആരാധാകരുമായി പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.