Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓഹരി സൂചികകൾ ബുൾ റാലിക്കുള്ള ഒരുക്കത്തിൽ

ഇന്ത്യൻ ഓഹരി വിപണി അഞ്ചാഴ്ചകളിലെ സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി വാരാവസാനം മികവിലേക്ക് തിരിഞ്ഞു. താഴ്ന്ന തലത്തിൽ കൈവരിച്ച കരുത്ത് കണക്കിലെടുത്താൽ അടുത്ത ബുൾറാലിക്കുള്ള ഒരുക്കത്തിലാണ് സൂചികകൾ. ഏതാണ്ട് 750 ൽ അധികം പോയന്റ് നിഫ്റ്റി ഈ കാലയളവിൽ പിന്നോക്കം വലിഞ്ഞത് പുതിയ ബയ്യിങിന് വിദേശ ഓപറേറ്റർമാരെ പ്രേരിപ്പിക്കാം. വാരാവസാന ദിനങ്ങളിൽ ആഭ്യന്തര ഫണ്ടുകൾ കനത്ത വാങ്ങലുകൾക്ക് മത്സരിച്ചതും ഇനിയുള്ള കുതിപ്പിന് അടിത്തറയാവും. നിഫ്റ്റി 169 പോയന്റും സെൻസെക്‌സ് 500 പോയന്റും പ്രതിവാര നേട്ടത്തിലാണ്.
രണ്ടാഴ്ചകളിൽ നിഫ്റ്റി 19,214 പോയന്റിൽ കണ്ടെത്തിയ ശക്തമായ താങ്ങ് വരുംദിനങ്ങളിൽ മുന്നേറ്റത്തിന് ശക്തി പകരാം. 19,265 ൽനിന്നും ഓഗസ്റ്റ് സെറ്റിൽമെന്റ് വേളയിൽ 19,223 വരെ തളർന്ന സൂചിക തിരിച്ചു വരവിൽ 19,458 വരെ കയറി. മാർക്കറ്റ് ക്ലോസിങിൽ സൂചിക 19,435 പോയന്റിലാണ്. ഈ വാരം 19,521 നെയാവും വിപണി ഉറ്റുനോക്കുന്നത്. ഇത് മറികടന്നാൽ വീണ്ടും തടസ്സങ്ങൾ തല ഉയർത്താമെങ്കിലും 19,607 ൽ പുതിയ പ്രതിരോധ മേഖലയാവും. മാസമധ്യം ഇത് തകർക്കാനായാൽ 19,800 പോയന്റിനെ കൈപ്പിടിയിൽ ഒതുക്കാം. വിപണിയുടെ താങ്ങ് 19,286-19137 ലാണ്.   
സെപ്റ്റംബർ ഫ്യൂച്ചർ ആന്റ് ഓപ്ഷനിലേക്ക് തിരിഞ്ഞാൽ ബുള്ളിഷ് സാധ്യതകൾക്ക് വിപണി അവസരം ഒരുക്കുന്നതിന് സമാനമായ നീക്കങ്ങൾ അണിയറയിൽ തുടങ്ങി. സെപ്റ്റംബർ ഫ്യൂച്ചർ 0.8 ശതമാനം മികവിൽ വാരാന്ത്യം 19,512 പോയന്റിലാണ്. 
വിപണിയിലെ ഓപൺ ഇന്ററസ്റ്റ് വാരാന്ത്യം 103.5 ലക്ഷത്തിലാണ്. തൊട്ട് മുൻവാരം ഇത് 136.2 ലക്ഷം കരാറുകളായിരുന്നു. 
ബുൾ ഓപറേറ്റർമാരുടെ സാന്നിധ്യം കണക്കിലെടുത്താൽ സെപ്റ്റംബർ നിഫ്റ്റിയെ 19,842 പോയന്റ് വരെ എത്തിക്കാം. അതേ സമയം വിദേശ ഓപറേറ്റർമാർ അവരുടെ ഷോർട്ട് പൊസിഷനുകളുടെ അളവ് മുൻമാസത്തെ അപേക്ഷിച്ച് വർധിപ്പിച്ചതായുള്ള കണക്കുകൾ ശരിയെങ്കിൽ ഉയർന്ന തലത്തിൽ സമ്മർദം ഉടലെടുക്കും. 
സെൻസെക്‌സും നിക്ഷേപകരിൽ ആവേശം ജനിപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞവാരം കാഴ്ചവെച്ചത്. 
64,886 ൽ നിന്നും 65,474 പോയന്റ് വരെ കയറിയ ശേഷം വാരാന്ത്യം 65,387 പോയന്റിലാണ്. ഈ വാരം 64,915 ലെ സപ്പോർട്ട് നിലനിർത്തി 65,665 ലേക്കും തുടർന്ന് 65,944 നെയും ലക്ഷ്യമാക്കി നീങ്ങാം. 
മുൻനിര ഓഹരിയായ ടാറ്റാ സ്റ്റീൽ, ജെ എസ് ഡബ്ലിയു സ്റ്റീൽ, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസീസ്, വിപ്രാ, എച്ച് സി എൽ ടെക്, ഇൻഡസ് ബാങ്ക്,  ടാറ്റാ മോട്ടോഴ്‌സ്, മാരുതി, എം ആന്റ് എം, എച്ച് ഡി എഫ് സി ബാങ്ക്, സൺ ഫാർമ, എൽ ആന്റ് റ്റി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ആർ ഐ എൽ, എസ് ബി ഐ, ഐ റ്റി സി, റ്റി സി എസ്, ഐ സി ഐ സി ഐ ബാങ്ക്, എയർടെൽ, എച്ച് യു എൽ എന്നിവ വിൽ#ിന സമ്മർദത്തിൽ. 
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ അഞ്ച് ദിവസങ്ങളിലും നിക്ഷപകരായി നിറഞ്ഞ് നിന്ന് മൊത്തം 9570 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. അവസാന രണ്ട് ദിവസങ്ങളിൽ അവർ നിക്ഷേപിച്ചത് 6678 കോടി രൂപയാണ്. 
വിദേശ ഫണ്ടുകൾ 2973 കോടി രൂപയുടെ ഓഹരികൾ വിറ്റു മാറിയതിനിടയിൽ 488 കോടിയുടെ നിക്ഷേപവും നടത്തി.രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം തുടരുന്നു. 
ഡോളറിന് മുന്നിൽ 83.65 ൽ നിന്നും 82.80 ലേക്ക് വാരമധ്യം ദുർബലമായെങ്കിലും പിന്നീട് 82.52 ലേക്ക് മികവ് കാണിച്ച ശേഷം ക്ലോസിങിൽ രൂപ 82.71 ലാണ്. 
ആഗോള സ്വർണ വിലയിൽ മുന്നേറ്റം. ട്രോയ് ഔൺസിന് 1914 ഡോളറിൽ വ്യാപാരം തുടങ്ങിയ മഞ്ഞലോഹത്തിൽ ഫണ്ടുകളുടെ ഷോട്ട് കവറിങിൽ നീക്കം നടത്തിയത് വില 1948 വരെ ഉയർത്തി, വ്യാപാരാന്ത്യം സ്വർണം 1939 ഡോളറിലാണ്. 

Latest News