കൊച്ചി - കളമശേരിയിലെ പൊതുപരിപാടിയില്‍ നെല്‍കര്‍ഷകരുടെ ദാരുണാവസ്ഥ വിവരിച്ച നടന്‍ ജയസൂര്യക്കെതിരേ സൈബര്‍ ആക്രമണം. സംവിധായകന്‍ കൂടിയായ എം.എ. നിഷാദാണ് ജയസൂര്യയെ സംഘപരിവാറുകാരനാക്കി ആദ്യം രംഗത്തു വന്നത്. 'പേട്ട ജയന്‍ നീ കുറച്ചും കൂടി മൂക്കാനുണ്ട്, ധ്വജ പ്രണാമം...' എന്നാണ് നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നത്.
എം.എ. നിഷാദിന്റെ ഫേസ്ബുക് കുറിപ്പ്:
പേട്ട ജയന്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക. ചുമ്മ വിസിബിലിറ്റിക്കുവേണ്ടി തള്ളുന്ന ഒരു തള്ള് അത്ര തന്നെ. അയാളുടെ പ്രസംഗത്തില്‍ ഒരാത്മ സുഹൃത്തിന്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ? ആ മിത്രം പറഞ്ഞു കൊടുത്തതു വെള്ളം തൊടാതെ മിഴുങ്ങിയിട്ട് അതുവന്നു വേദിയില്‍ ഛര്‍ദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ചു കാര്യമില്ല എന്നതാണു സത്യം. കര്‍ഷകര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാല്‍ ബ ബ്ബ ബ്ബ അടിക്കുന്നത് മാലോകര്‍ക്കു കാണാം. ചുമ്മ ഷോ, നമ്മുക്കറിയാത്ത പേട്ട ജയനല്ലല്ലോ എന്തരോ എന്തോ ?
എന്‍.ബി.
ആത്മ മിത്രം കൃഷ്ണപ്രസാദ് അവര്‍കള്‍ മാസങ്ങള്‍ക്കു മുമ്പു നെല്ലിന്റെ െപെസ വാങ്ങിയതിന്റെ രസീത് ദാ..താഴെ കൊടുക്കുന്നു. പേട്ട ജയന്‍ നീ കുറച്ചും കൂടി മൂക്കാനുണ്ട്. ധ്വജ പ്രണാമം.''
നടന്‍ കൃഷ്ണപ്രസാദ് നെല്ലിന്റെ വില നേരത്തേ വാങ്ങിയെന്നും അരങ്ങു തകര്‍ക്കാന്‍ ജയസൂര്യ കാണിച്ചതു കാപട്യമാണെന്നും മന്ത്രി പി. പ്രസാദും പറഞ്ഞു.