Sorry, you need to enable JavaScript to visit this website.

ജയസൂര്യ പറഞ്ഞ എല്ലാറ്റിനോടും യോജിപ്പില്ല, ആ തന്റേടത്തിന് അഭിനന്ദനം- ഹരീഷ് പേരടി

രണ്ട് മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ച ജയസൂര്യയ്ക്ക് പിന്തുണ ഏറുന്നു. പരസ്യമായി നിലപാട് പറയാന്‍ കാണിച്ച തന്റേടത്തെ ഹരീഷ് പ്രശംസിച്ചു.

''പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത്....മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല...ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്...അത് അവിടെ നില്‍ക്കട്ടെ..എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കയ്യടി അര്‍ഹിക്കുന്നു.

മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു...അതുകൊണ്ട് സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട...നാട്ടുകാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്...പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക...നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങള്‍.''ഹരീഷ് പേരടി പറഞ്ഞു.

 

Latest News