കൊച്ചി- ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥന്‍ നാല്‍പതു ദിവസങ്ങള്‍ കഴിഞ്ഞ് ഓണം നാളുകളിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കര സിനിമ. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് സത്യനാഥന്‍ കൂടുതല്‍ തിയേറ്ററുകളിലേക്കെത്തി.
നര്‍മ്മത്തില്‍ പൊതിഞ്ഞ കഥാ സന്ദര്‍ഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകന്‍ റാഫിയുടെ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍ റാഫി- ദിലീപ് കൂട്ടുകെട്ടിലെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടിയായി. ബോക്‌സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് മാത്രം പതിനാറു കൊടിയില്‍പരം കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥന്‍. ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖും ജോജു ജോര്‍ജും മറ്റു താരങ്ങളുടെയും മികവാര്‍ന്ന പ്രകടനവുമാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ പ്രത്യേകതകള്‍.
ബാദുഷാ സിനിമാസ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപിനൊപ്പം ജോജു ജോര്‍ജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. അങ്കിത് മേനോന്‍ സംഗീതമൊരുക്കിയ വോയ്സ് ഓഫ് സത്യനാഥന്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.