നടി ലിസി ഇത്തവണ ഓണമാഘോഷിച്ചത് മകനും മകള്‍ക്കും മരുമകള്‍ക്കുമൊപ്പം. മകള്‍ കല്യാണി പ്രിയദര്‍ശന്‍, മകന്‍ സിദ്ധാര്‍ത്ഥ്, മരുമകള്‍ മെര്‍ലിന്‍ എന്നിവര്‍ക്കൊപ്പം ഓണമാഘോഷിക്കുന്ന വീഡിയോ ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിനെ സിദ്ധാര്‍ഥ് വിവാഹം ചെയ്തത്.
ഇത്തവണ മെര്‍ലിന്‍ കൂടി എത്തിയതോടെ ഓണത്തിന്റെ മധുരം ഇരട്ടിയായി. പരമ്പരാഗത കസവ് വസ്ത്രം ധരിച്ചാണ് എല്ലാവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീട്ടില്‍ പൂക്കളം ഇട്ടതിന്റെയും സദ്യ ഒരുക്കിയതിന്റെയും ചിത്രങ്ങളാണ് ലിസി പങ്കുവെച്ചത്.
കേരളം തങ്ങളുടെ മഹാരാജാവിനെ സ്വീകരിക്കുമ്പോള്‍, ഞാനും എല്ലാവര്‍ക്കും ഓണം ആശംസിക്കുന്നു, സന്തോഷം നിറഞ്ഞ ഓണാശംസകള്‍'' വീഡിയോ പങ്കുവെച്ചുകൊണ്ട് ലിസി കുറിച്ചു.
അച്ഛന്‍ പ്രിയദര്‍ശന്റേയും അമ്മ ലിസിയുടെയും പാത സ്വീകരിച്ച് സിനിമയിലേക്ക് തന്നെയാണ് കല്യാണിയും സിദ്ധാര്‍ത്ഥും എത്തിച്ചേര്‍ന്നത്. കല്യാണി മലയാളികളുടെ ഇഷ്ടനായികയായി മാറിയപ്പോള്‍ വിഎഫ്എക്‌സ് രംഗത്താണ് സിദ്ധാര്‍ത്ഥ് കഴിവുതെളിയിച്ചത്. പ്രിയദര്‍ശനം സംവിധാനം ചെയ്ത മരക്കാറില്‍ വി.എഫ്.എക്‌സ് കൈകാര്യം ചെയ്ത സിദ്ധാര്‍ത്ഥിന് ദേശീയപുരസ്‌ക്കാരവും ലഭിച്ചിരുന്നു.